Ticker

6/recent/ticker-posts

അമ്പലത്തറയിൽ രണ്ട് ദിവസമായി നടന്ന ജില്ലാ ശാസ്ത്രോത്സവം സമാപിച്ചു

അമ്പലത്തറ : ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ രണ്ട് ദിവസങ്ങളിലായി നടന്നുവരുന്ന
ജില്ലാ സ്കൂൾ ശാസ്ത്രോത്സവം ഇന്ന്
വൈകീട്ടോടെ
 സമാപിച്ചു. സമാപന സമ്മേളനം സി.എച്ച് കുഞ്ഞമ്പു എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഇന്ന് നാം കാണുന്ന എല്ലാ വികസനത്തിന്റെയും അടിസ്ഥാനം ശാസ്ത്രത്തിന്റെ മുന്നേറ്റമാണ്. സമൂഹത്തിന്റെ മാറ്റത്തിൽ ശാസ്ത്രം വലിയ പങ്കു വഹിക്കുന്നുണ്ടെന്നും അതിനാൽ തന്നെ ശാസ്ത്രബോധമുള്ള കുട്ടികളായി വരും തലമുറ മാറണമെന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്ര മേളയിലെ വിജയികൾക്ക് എം.എൽ.എ സമ്മാനദാനം നിർവ്വഹിച്ചു. 
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷ കെ.വി സുജാത മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഫാത്തിമത്ത് ശംന, 
ജില്ല ഡിഡിഇ എൻ. നന്ദികേശൻ
പുല്ലൂർ പെരിയ പഞ്ചായത്തംഗം സി.കെ. സബിത, ഡയറ്റ് പ്രിൻസിപ്പൽ ഡോ.രഘുറാം ഭട്ട്, എച്ച് എസ് എസ് ജില്ലാ കോർഡിനേറ്റർ സി.വി അരവിന്ദാക്ഷൻ, വിദ്യാകിരണം ജില്ലാ കോഡിനേറ്റർ എം.സുനിൽകുമാർ, പുല്ലൂർ - പെരിയ സിഡിഎസ് ചെയർ പേഴ്സൺ വി.വി സുനിത, ജെഎച്ച്ഐ വി. ശാരദ, ഹെഡ്മാസ്റ്റർ പി.വി രാജേഷ്, വികസന സമിതി ചെയർമാൻ എ.വി ശ്രീധരൻ, മാദർ പിടിഎ പ്രസിഡന്റ് പി.സീന എന്നിവർ സംസാരിച്ചു. പ്രോഗാം കമ്മിറ്റി കൺവീനർ രാജേഷ് സ്കറിയ സ്വാഗതവും പ്രിൻസിപ്പൽ കെ.വി പ്രശാന്ത് നന്ദിയും പറഞ്ഞു.
Reactions

Post a Comment

0 Comments