Ticker

6/recent/ticker-posts

കൊവ്വൽ പള്ളി ഉറൂസിന് പന്തലൊരുക്കാൻ ഓല നൽകി മന്ന്യാേട്ട് അമ്പല കമ്മിറ്റി

കാഞ്ഞങ്ങാട് :ചരിത്ര പ്രസിദ്ധമായ കാഞ്ഞങ്ങാട് കൊവ്വൽപള്ളി മഖാം ഉറൂസിന്റെ ഭാഗമായി ഒരുക്കുന്ന ഓല പന്തലിന് മെടഞ്ഞ ഓല നൽകി കൊവ്വൽപള്ളി ശ്രീ മന്ന്യാേട്ട്
ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും നാട്ടുകാരും . ഇത് സൗഹാർദ്ദത്തിന്റെ  മാതൃകയായി
    പഴയകാല പെരുമ നിലനിർത്തുന്നതിനും പ്രകൃതിയോട് ഇഴകി ചേരുന്നതിന്റെയും ഭാഗമായാണ്  ഉറൂസ് കമ്മിറ്റി ഓല പന്തൽ സ്ഥാപിക്കുവാൻ തീരുമാനിച്ചത്.ക്ഷേത്ര കമ്മിറ്റിയിൽ നിന്നും ഓല സ്വീകരിച്ച് ഉറൂസ് പരിപാടികളിലേക്ക് ക്ഷേത്ര കമ്മിറ്റി ഭാരവാഹികളെ ക്ഷണിക്കും.
അമ്പല പരിസരത്ത് എത്തിയ ഉറൂസ് കമ്മിറ്റി ഭാരവാഹികളെയും ഉസ്താദുമാരെയും  ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും ക്ഷേത്ര സ്ഥാനികരും  സ്വീകരിച്ചു.  ക്ഷേത്ര കമ്മിറ്റി നൽകിയ അരി ഉറൂസ് കമ്മിറ്റി ഭാരവാഹികളും ഖത്തീബ് അമീൻ അമാനിയും ചേർന്ന് ഏറ്റുവാങ്ങി,  ഉറൂസ് കമ്മിറ്റിയുടെ ക്ഷണ പ്രകാരം  നിർമ്മാണം നടന്നു വരുന്ന പന്തൽ ക്ഷേത്ര ഭാരവാഹികളും പൊതുജനങ്ങളും സന്ദർശി
ച്ചു.ഡിസംബർ 21 മുതൽ 25 വരെ സംഘടിപ്പിച്ചിട്ടുള്ള ഉറൂസിൽ  വിവിധ തുറകളിൽ പ്രവർത്തിക്കുന്നവരെ പങ്കെടുപ്പിച്ച് കൊണ്ട് സാംസ്കാരിക സമ്മേളനം ഉൾപ്പെടെ വ്യത്യസ്തമായ പരിപാടികളാണ് നടക്കുന്നത്.  വാഗ്മികൾ പങ്കെടുക്കുന്ന പ്രാഭാഷണങ്ങൾ, ബുർദ്ധ മജ്‌ലിസ്, ദഫ് മത്സരം, പുരാതന വസ്തു സാമഗ്രികൾ പ്രദർശിപ്പിച്ചു കൊണ്ടുള്ള എക്സിബിഷൻ തുടങ്ങിയവ ഉറൂസിന്റെ ഭാഗമായി നടക്കും.
മന്ന്യോട്ട്  ദേവാലയം പ്രസിഡന്റ് എം. സുദീന്ദ്രൻ, സെക്രട്ടറി സനൽ കുമാർ  ക്ഷേത്ര സ്ഥാനികരായ മോഹനൻ അന്തിതിരിയൻ കൂടായിക്കാരായ സുകുമാരൻ, നാരായണൻ, വേണു പെരുമലയൻ,  അംബുജാക്ഷൻ മന്ന്യോട്ട്,ജ്യോതിഷ്‌ കണ്ടത്തിൽ തുടങ്ങി  നാനാതുറകളിൽപ്പെട്ടവരും ജമാഅത്തിനെ പ്രതിനിധീകരിച്ച് ഉറൂസ് കമ്മിറ്റി ചെയർമാൻ മുത്തലിബ് ഹാജി കൂളിയങ്കാൽ , കൺവീനർ മുനീർ , 
അസീസ് ,രക്ഷാധികാരി സി .അബ്ദുല്ല ഹാജി  ജമാഅത്ത്  സെക്രട്ടറി  എം. എ. ഷെഫീഖ്‌, ട്രഷറർ കെ .പി .മുഹമ്മദ് , വൈ: പ്രസിഡന്റ് എൻ. പി. അഷ്‌റഫ് , ഉറൂസ് കമ്മിറ്റി വൈസ് ചെയർമാൻ പി. എ .അബ്ദുല്ല കുഞ്ഞി എന്നിവരും ഉറൂസ് കമ്മിറ്റിയുടെ വിവിധ സബ് കമ്മിറ്റി ഭാരവാഹികളും പങ്കെടുത്തു.
Reactions

Post a Comment

0 Comments