പൊലീസ് അനുനയിപ്പിച്ച് താഴെയിറക്കി. കുമ്പള പള്ളി ചീറ്റ മൂലയിലെ കമ്മ്യൂണിറ്റി ഹാളിന്റെ മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ 45 കാരനെയാണ് നിലേശ്വരം
പൊലീസ് അനുനയിപ്പിച്ച് താഴെ ഇറക്കിയത്. ഇന്ന് രാത്രിയിലാണ് സംഭവം. കമ്മ്യൂണിറ്റി ഹാളിന ന്റെ
കോണിപ്പടിയിലൂടെ ഇരുനില കെട്ടിടത്തിന്റെ മുകളിൽ കയറിയ ശേഷം ആയിരുന്നു യുവാവിന്റെ ഭീഷണി. നാട്ടുകാർ ഏറെ ശ്രമിച്ചിട്ടും ഇയാൾ താഴെ ഇറങ്ങാൻ തയ്യാറായില്ല. ഇതേ തുടർന്ന്
പൊലീസിലും കാഞ്ഞങ്ങാട് ഫയർഫോഴ്സിനും വിവരം നൽകി. സ്ഥലത്ത് ആദിമെത്തിയ
പൊലീസ് അനുനയിപ്പിച്ച് യുവാവിനെ താഴെയിറക്കുകയായിരുന്നു. ഫയർഫോഴ്സ് സംഭവത്തിലേക്ക് തിരിച്ചിരുന്നുവെങ്കിലും യുവാവിനെ താഴെയിറക്കിയ വിവരം ലഭിച്ചതിനെ തുടർന്ന് പാതിവഴിയിൽ നിന്നും മടങ്ങി .
0 Comments