കാസർകോട് :യുവാവിൽ നിന്നും പൊലീസ് നാല് ലക്ഷം രൂപ പിടികൂടി. കേസെടുത്തു. പള്ളിക്കാലിലെ പി.എ.ബി ലാലിൽ നിന്നു മാണ് പണം പിടികൂടിയത്. ഇന്ന് രാവിലെ തായലങ്ങാടിയിൽ നിന്നു മാണ് പണം പിടികൂടിയത്. എസ്.ബി.ഐ ബാങ്ക് ശാഖക്ക് സമീപത്ത് നിന്നും ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു പണം . കാസർകോട് പൊലീസ് ഇൻസ്പെക്ടർ പി. അജിത്ത് കുമാർ , എ.എസ്.ഐ രാമചന്ദ്രനും ചേർന്നാണ് പണം പിടികൂടിയത്. രേഖകളില്ലാത്തതിനാലാണ് പണം പിടിച്ചതെന്ന് പൊലീസ് പറഞ്ഞു. ബാദുരി ലെ അബ്ദുൾ റഹ്മാനിൽ നിന്നും മൂന്ന് ലക്ഷത്തിലേറെ രൂപയും നെല്ലിക്കുന്ന് റോഡിൽ നിന്നും പൊലീസ് പിടികൂടി.
0 Comments