Ticker

6/recent/ticker-posts

ഓട്ടോ തടഞ്ഞ് യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ പനത്തടി സ്വദേശിക്ക് ജീവപര്യന്തം

കാഞ്ഞങ്ങാട് :ഓട്ടോ തടഞ്ഞ് യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ പനത്തടി സ്വദേശിക്ക് കോടതി ജീവപര്യന്തം തടവ് ശിക്ഷയും പിഴയും ശിക്ഷ വിധിച്ചു. പനത്തടി
ചാമുണ്ഡിക്കുന്ന് ശിവപുരത്തെ കെ എം ജോസഫിനെയാണ് 58 ശിക്ഷിച്ചത്.
കാസർകോട് അഡി. സെഷൻസ്
കോടതിയാണ് ശിക്ഷ വിധിച്ചത്.
   പനത്തടിചാമുണ്ഡിക്കുന്നിലെ അരുൺ
മോഹനനെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. പിഴ
 അടച്ചില്ലെങ്കിൽ 2 വർഷം അധിന കഠിനതടവ് അനുഭവിക്കണം ഇതേ കേസിൽ വധശ്രമത്തിന് 5 വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കിൽ രണ്ട് വർഷം അധിക തടവ് അനുഭവിക്കണം 2014 ജൂൺ 25 ന് രാത്രി 10 മണിക്കാണ് കേസിനാസ്പദമായ സംഭവം.ഓട്ടോയിൽ യാത്ര ചെയ്യുകയായിരുന്ന ചാമുണ്ഡിക്കുന്നിലെ അരുൺ മോഹൻ എന്ന ലാൽ, ബിജു കെ.ജെ എന്നിവരെ ഓട്ടോ തടഞ്ഞ് നിർത്തി കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അരുൺ മോഹനെ ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴി മരണപ്പെട്ടു.കൂടെയുണ്ടായിരുന്ന കെ.ജെ ബിജുവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു.
 രാജപുരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ വെള്ളരിക്കുണ്ട് സി ഐയായിരുന്ന എം .കെ . സുരേഷ്കുമാറാണ് കുറ്റ പ്പത്രം സമർപ്പിച്ചത്. ദൃക്‌സാക്ഷി കൂറുമാറിയ കേസിലാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ.ഇ.ലോഹിതാക്ഷൻ ഹാജരായി. 

Reactions

Post a Comment

0 Comments