കാഞ്ഞങ്ങാട് : അടച്ചിട്ടവീടിന്റെ വാതിൽ കുത്തി തുറന്ന് കവർച്ച. താഴെ മൊവ്വലിലെ അബ്ദുൾ റഹ്മാന്റെ ഭാര്യ റഷീദയുടെ വീട്ടിലാണ് കവർച്ച നടന്നത്. 65000 രൂപ വില വരുന്ന രണ്ട് വാച്ചുകൾ കവർച്ച ചെയ്തു. സംഭവ സമയത്ത് രാത്രി വീട്ടിൽ ആളുണ്ടായിരുന്നില്ല. തിരിച്ചെത്തിയപ്പോഴാണ് കവർച്ച നടന്ന തായി കാണുന്നത്. മുൻ വശം വാതിൽ പൂട്ട് തകർത്ത നിലയിലാണ്. കിടപ്പ് മുറിയിൽ നിന്നു മാണ് വാച്ചുകൾ കവർന്നത് . ബേക്കൽ പൊലീസ് സ്ഥലത്തെത്തി.
0 Comments