Ticker

6/recent/ticker-posts

രാജപുരം സെന്റ് പയസ് കോളേജ് എൻ .എസ് .എസ് യൂണിറ്റ് അത്തിക്കോത്തെ ലീലക്ക് സ്നേഹ വീട് നിർമ്മിക്കുന്നു

.കാഞ്ഞങ്ങാട്:രാജപുരം സെന്റ് പയസ് ടെൻത് കോളേജ് എൻ.എസ്.എസ് യൂണിറ്റ് 7 ആന്റ് 8  ന്റെ നേതൃത്വത്തിൽ നിർമ്മിച്ചു കൊടുക്കുന്ന സ്നേഹവീടിന്റെ തറ നിർമ്മാണം പുരോഗമിക്കുന്നു. മാവുങ്കാലിന് സമീപത്തുള്ള അത്തിക്കോത്തെ ലീലക്കും
 കുടുംബത്തിനു മാണ് മഞ്ഞംപൊതി കുന്നിന്റെ  താഴ്
വരയിൽ വീട് നിർമ്മിച്ചു കൊടുക്കുന്നത്. സെൻറ്  പയസിലെ ഒന്നാംവർഷ - രണ്ടാംവർഷ എൻ.എസ് .എസ് വോളണ്ടിയേഴ്സ് നിർമ്മാണ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നു.കാഞ്ഞങ്ങാട് നഗരസഭ മുൻ  കൗൺസിലർ അജയ് നെല്ലിക്കാട്ടിന്റെ  സഹകരണവും വീട് നിർമ്മാണത്തിന്  ലഭിക്കുന്നുണ്ട്.സെൻറ് പയസിലെ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ അജോ ജോസഫ്,പാർവ്വതി  സെക്രട്ടറിമാരായ സിദ്ധാർത്ഥ് , സുചിത്ര എന്നിവരും എൻ .എസ് .എസ് യുണിറ്റ് അംഗങ്ങളും  നിർമ്മാണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.


പടം :
രാജപുരം സെന്റ് പയസ് ടെൻത്ത് കോളേജിലെ എൻ. എസ് .എസ് 7 ആന്റ് 8 യൂണിറ്റിന്റെ നേതൃത്വത്തിൽ മാവുങ്കാൽ അത്തിക്കോത്തെ ലീലയ്ക്ക് നിർമ്മിച്ചു കൊടുക്കുന്ന  വീടിന്റെ തറ നിർമ്മാണ പ്രവർത്തനങ്ങൾ യൂണിറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ നടക്കുന്നു.

Reactions

Post a Comment

0 Comments