Ticker

6/recent/ticker-posts

യു.എ.ഇ ദേശീയ ദിനാഘോഷത്തിൽ കാസർകോടിന്റെ കല കായിക മൽസരങ്ങളും

അബുദാബി : യു.എ.ഇ യുടെ അമ്പത്തിരണ്ടാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി അബുദാബി കാസർകോട് ജില്ല കെ.എം.സി.സി വി ലവ് യു .എ .ഇ എന്ന പേരിൽ വിവിധ മണ്ഡലങ്ങളുടെ അടിസ്ഥാനത്തിൽ കലാ കായിക മത്സരങ്ങൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു,   

ഡിസംബർ 2ന്  രാവിലെ 9 മണി മുതൽ ഖാലിദിയ പാർക്കിൽ  നടക്കുന്ന പരിപാടിക്ക് സംഘാടക സമിതി രൂപീകരിച്ചു, ചെയർമാനായി ഹനീഫ പടിഞ്ഞാറുമൂല,  ജനറൽ കൺവീനറായി അസീസ് പെർമുദ, വൈസ് ചെയർമാൻമാരായി ഫാറൂഖ് കൊളവയൽ ,ഇസ്മായിൽ ഉദിനൂർ, ആബിദ് നാലാംവാതുക്കൽ, കൺവീനർമാരായി ഖാലിദ് ബമ്പ്രാണ, ഹനീഫ എരിയാൽ തുടങ്ങിയവരെയും തെരെഞ്ഞെടുത്തു.

അബുദാബി ഇന്ത്യൻ ഇസ്ലാമിക്‌ സെന്ററിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം ജില്ല കെ.എം.സി.സി വൈസ് പ്രസിഡന്റ്‌ സുലൈമാൻ കാനക്കോടിന്റെ അധ്യക്ഷതയിൽ സംസ്ഥാന വൈസ് പ്രസിഡന്റ്‌ അനീസ് മാങ്ങാട് ഉദ്‌ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി പി .കെ .അഷ്‌റഫ്‌ സ്വാഗതവും ട്രഷറർ ഉമ്പു ഹാജി പെർള നന്ദി പറഞ്ഞു.

ഷമീം ബേക്കൽ , സമീർ തായലങ്ങാടി, റാഷിദ് എടത്തോട്, സത്താർ കുന്നുംകൈ, ഇസ്മായിൽ മുഗളി, അഷറഫ് ഉളുവാർ, അസീസ് പെർമുദ, അസീസ് ആറാട്ടുകടവ്, അബ്ദുല്ല ഒറ്റത്തൈ , ബദറുദീൻ , ഫാറൂഖ് കൊളവയൽ ,ഷാ ബന്ദിയോട് സംസാരിച്ചു.
Reactions

Post a Comment

0 Comments