Ticker

6/recent/ticker-posts

കാറിൽ കടത്തി കൊണ്ട് വന്ന മയക്ക് മരുന്നുമായി യുവാവ് അറസ്റ്റിൽ

നീലേശ്വരം : കാറിൽ കടത്തി കൊണ്ട് വന്ന മയക്ക് മരുന്നുമായി യുവാവിനെ അറസ്റ്റ് ചെയ്തു.പടന്ന  തെക്കേപുറം ആലക്കൽ പി. റസീൽ  39 ആണ് പിടിയിലായത് .
എക്സൈസ് ഇൻസ്‌പെക്ടർ കെ.കെ.
സുധീർ  സംഘവും  പുലർച്ചെ 3.15 മണിക്ക് ആണ് പ്രതിയെ പിടികൂടിയത്.
രഹസ്യവിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ   തുരുത്തി  കൈതക്കാട് നിന്നു മാണ് പ്രതിയെ
കാറിൽ കടത്തിയ എം.ഡി.എം.എ യുമായി പിടികൂടിയത്.
 28.5 ഗ്രാം എം.ഡി.എം.എ  
മയക്കുമരുന്ന് പിടിച്ചു.
ടാറ്റ ആൾട്രോസ് കാറിൽ 
 കടത്തിക്കൊണ്ടു വരികയായിരുന്നു. എം. ഡി.എം.എ ബാംഗ്ലൂരിൽ നിന്നും കൊണ്ടുവന്ന് ചെറു പാക്കറ്റുകളിലാക്കി ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കുകയാണ് പ്രതിയുടെ പതിവെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
 പിടിച്ചെടുത്ത മയക്കുമരുന്നിന് ഒരു ലക്ഷത്തോളം രൂപ മാർക്കറ്റ് വില വരും .  പ്രിവൻ്റീവ് ഓഫീസർമാരായ സതീശൻ നാലുപുരക്കൽ, സി.കെ.വി .സുരേഷ്, സി.ഇ.ഒമാരായ എം എം .
പ്രസാദ് ,ശൈലേഷ് കുമാർ, സുനിൽകുമാർ, വനിത സി.ഇ.ഒ കെ.ഇന്ദിര 
ഡ്രൈവർ ദിജിത് എന്നിവരുമു ഉണ്ടായിരുന്നു.
Reactions

Post a Comment

0 Comments