കാഞ്ഞങ്ങാട്: ഉറക്കത്തിനിടെ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചീമേനി ചളുവക്കോട്ടെ സി.പി. ശ്രീധരന്റെ മകൻ സിപി ജിതിൻ (31) ആണ് മരിച്ചത്. ഇന്നലെ രാത്രി ഉറങ്ങാൻ കിടന്നതായിരുന്നു.ഇന്നു രാവിലെ ഏറെ വൈകിട്ടും ഉണരാത്തതിനെ തുടർന്ന് ഭാര്യ ഉണർത്താൻ ശ്രമിച്ചപ്പോഴാണ് ചലനമറ്റ നിലയിൽ കണ്ടത്. പരിയാരം മെഡിക്കൽ കോളേജ് ആശുപ
ത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പരിയാരത്ത്. സൈലന്റ് അറ്റാക്കെന്നാണ് പ്രാഥമിക വിവരം. ഡി.വൈ.എഫ്.ഐ വില്ലേജ് കമ്മിറ്റിയംഗമാണ്. വയറിംഗ് തൊഴിലാളിയായിരുന്നു. അമ്മ: സൗദാമിനി.ഭാര്യ: ആതിര. മകൾ ഇഷാൻവി, സഹോദരി: ജസ്ന .
0 Comments