ഒടയംചാൽ :അഞ്ച് വർഷം മുൻപ് കാണാതായ കല്യാണ മോതിരം തിരികെ കിട്ടിയ സന്തോഷത്തിലാണ് യുവതി . തൊഴിലുറപ്പ് സ്ത്രികൾ കാട് കൊത്തുന്നതിനിടെയാണ് നഷ്ടപെട്ടെന്ന് ഉറപ്പാക്കിയിരുന്ന സ്വർണ മോതിരമാണ് അഞ്ച് വർഷങ്ങൾക്കിപ്പുറം തിരികെ കിട്ടിയത്. ഉദയപുരം കുതിരക്കല്ലിലെ ശശീന്ദ്രന്റെ പറമ്പിൽ ഉദയപുരത്തെ തൊഴിലാളികൾ പണിയെടുക്കുന്നതിനിടയിലാണ് ആഭരണം കാണുന്നത്. കൂരാമ്പുഴയിലെ ജാനകിക്കാണ് മോതിരം കിട്ടിയത്.
വീട്ടുടമയായ പുഷ്‌പ്പലതയെ വിവരം അറിയിച്ചു. മോതിരം ജാനകി വീട്ടുടമയെ ഏൽപ്പിച്ചു. സത്യസന്ധത കാണിച്ച ജാനകിയെ അഭിനന്ദിച്ചു.
0 Comments