കാഞ്ഞങ്ങാട്:സ്വയംതൊഴിലും സേവനവുംലക്ഷ്യമാക്കികാഞ്ഞങ്ങാട് നഗരസഭകുടുംബശ്രീ അംഗങ്ങൾക്ക്സൗജന്യ മുട്ടക്കോഴി വിതരണം നടത്തി.കുടുംബശ്രീ ജില്ലാ മിഷൻനടത്തുന്നപദ്ധതിക്ക് അംഗങ്ങളിൽ നിന്നും അപേക്ഷകൾ സ്വീകരിച്ച്അഞ്ചു പേർ അടങ്ങുന്ന സംഘത്തിന് 50കോഴികളാണ് സൗജന്യമായിനൽകിയത്.
മുട്ടകളിൽ 20 എണ്ണംതൊട്ടടുത്തുള്ള അംഗൻവാടികൾക്ക്സൗജന്യമായി നൽകണം എന്ന വ്യവസ്ഥയിലാണ്കോഴികൾ കുടുംബശ്രീ അംഗങ്ങൾക്ക് നൽകുന്നത്.ഇതിലൂടെസ്വയംതൊഴിൽവരുമാനവുംസാമൂഹ്യ സേവനവുംഒരുമിച്ച് നടത്തുന്നതിന്സാധിക്കുന്ന രീതിയിലാണ് പദ്ധതിയുടെ പ്രവർത്തനം നടക്കുന്നത്.
സംരംഭകത്വം ഫണ്ട് ഉപയോഗിച്ചാണ് ഈ പദ്ധതിനടത്തുന്നത്.കാഞ്ഞങ്ങാട് ടൗൺഹാളിൽനടന്നസൗജന്യ വിതരണംനഗരസഭാ ചെയർപേഴ്സൺ കെ വി . സുജാത ഉദ്ഘാടനം ചെയ്തു.ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻഅഹമ്മദ് അലിഅധ്യക്ഷത വഹിച്ചു.പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.അനീശൻ ,ജില്ലാ മിഷൻ എഫ് എൽ സി എ രജനിvസിഡിഎസ് ചെയർപേഴ്സൺ മാരായകെ സുജിനി,സൂര്യ ജാനകി,വൈസ് ചെയർപേഴ്സൺ കെ വി ഉഷ,അക്കൗണ്ടൻറ് മാരായ പി.രതിക,പി സുധഎന്നിവർ സംസാരിച്ചു.
പടം :
കാഞ്ഞങ്ങാട് നഗരസഭ കുടുംബശ്രീ അംഗങ്ങൾക്ക് സൗജന്യമായി നൽകുന്നമുട്ടക്കോഴി വിതരണംനഗരസഭാ ചെയർപേഴ്സൺ കെ വി .സുജാത ഉദ്ഘാടനം ചെയ്യുന്നു.
0 Comments