Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ നിന്നും യാത്രക്കാരുടെ ബാഗുമായി ഓടിയ പ്രതിയെ ഓട്ടോ ഡ്രൈവർമാർ പിടികൂടി

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ നിന്നും യാത്രക്കാരായ ദമ്പതികളുടെ ബാഗുമായി ഓടിയ പ്രതിയെ മണിക്കൂറുകൾ നീണ്ട തിരച്ചിലിനും പരിശ്രമത്തിനൊടുവിൽ ഓട്ടോ ഡ്രൈവർമാർ സാഹസികമായി
പിടികൂടി .  ട്രെയിൻ വരാൻ മണിക്കൂറുകൾ  ബാക്കിയുള്ള തി നാ ൽ കുടുംബം പ്ലാറ്റ്ഫോമിൽ കിടക്കുകയായിരുന്നു.  ഇവിടെ നിന്നുമാണ് യുവാവ് ബാഗുമായി കടന്നു കളഞ്ഞതെന്ന് 
ഡ്രൈവർമാർ ഉത്തര മലബാറിനോട് പറഞ്ഞു. ഇന്ന്
പുലർച്ചെ  യുവാവിനെ ബാഗു
മായി റെയിൽവേ സ്റ്റേഷൻ പരിസരത്ത് സർവീസ് നടത്തുന്ന ഓട്ടോഡ്രൈവർമാർ കണ്ടിരുന്നു. കോഴിക്കോട് ഭാഗത്തേക്ക് ഏത് സമയത്താണ് ട്രെയിൻ എന്ന് യുവാവ് ഓട്ടോ ഡ്രൈവർമാരോട് ആരാഞ്ഞിരുന്നു. പിന്നീട് യുവാവിനെ കാണാതായി. അല്പസമയം കഴിഞ്ഞു ദമ്പതികൾ ബാഗ് കാണാതായതിനെ തുടർന്ന് അന്വേഷിച്ചു ഓട്ടോ ഡ്രൈവർമാരുടെ അടുത്തെത്തി. അപ്പോഴാണ് നേരത്തെ കണ്ട യുവാവ് മോഷ്ടാവാണെന്ന്  മനസ്സിലാകുന്നതെന്ന്
ഓട്ടോഡ്രൈവർമാർ പറഞ്ഞു.
 ബാഗ് നഷ്ടപ്പെട്ട കുടുംബം പരിഭ്രമിച്ചു നിന്നതോടെ രക്ഷപ്പെട്ട യുവാവിനെ കണ്ടെത്താൻ ഓട്ടോഡ്രൈവർമാർ പുലർച്ചെ ഇരുളിൽ പലഭാഗത്തും അന്വേഷണം നടത്തിയെങ്കിലും ആദ്യമൊന്നും യുവാവിനെ കണ്ടെത്തിയില്ല. ഇതേത്തുടർന്ന് കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാൻഡിൽ ഉൾപ്പെടെ  ഡ്രൈവർമാർ തിരച്ചിൽ നടത്തി. പിന്നീട് കോട്ടച്ചേരി ട്രാഫിക് സർക്കിളിന് സമീപം നിർത്തിയിട്ടിരുന്ന കാറിന് പിന്നിൽ ഇരുന്ന് യുവാവ് ബാഗിലെ സാധനങ്ങൾ  വാരിവലിച്ചിട്ട് പരിശോധിക്കുന്നതായി ഡ്രൈവർമാർ കണ്ടെത്തുകയായിരുന്നു  ബാഗിൽ പണവും ആഭരണവും ഉണ്ടോ എന്ന് തിരയുകയായിരുന്നു ഇയാൾ .യുവാവിനെ ഓട്ടോ ഡ്രൈവർമാർ പിടിച്ചു നിർത്തിയ ശേഷം പൊലീസിന് വിവരമറിയിക്കുകയും  സ്ഥലത്തെത്തി പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു .

Reactions

Post a Comment

0 Comments