വൈഭവ് നക്സേന എറണാകുളത്തേക്ക്
ഏഴ് ജില്ലാ പൊലീസ് മേധാവിമാർ ഉൾപ്പെടെ 20 ഐപിഎസ് ഉദ്യോഗസ്ഥരെ മാറ്റി നിയമിച്ച് ഉത്തരവിറങ്ങി.
കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവി സുനിലിനെ തിരുവനന്തപുരം റെയ്ഞ്ച് സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് പോലീസ് സൂപ്രണ്ടായി മാറ്റി നിയമിച്ചു. കാസർകോട് എസ്പി വൈഭവ് സക്സേന എറണാകുളം റൂറൽ എസ്പിയാകും. തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി ഡി. ശിൽപയെ കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവിയാക്കി. തിരുവനന്തപുരം റെയ്ഞ്ച് സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് പൊലീസ് സൂപ്രണ്ട് ആയിരുന്നു കാസർ
കോട് നിയമിച്ചപി. ബിജോയി .
എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിനെ കൊല്ലം സിറ്റി പൊലീസ് കമ്മിഷണറാക്കി. കോഴിക്കോട് സിറ്റി ഡിസിപി കെ.ഇ ബൈജുവിനെ റാപ്പിഡ് റെസ്പോൺസ് ആന്റ് റെസ്ക്യൂ ഫോഴ്സസ് ബറ്റാലിയൻ കമാൻഡറായി നിയമിച്ചു. കെഇപി നാലാം ബറ്റാലിയൻ കമാന്റന്റ് ടികെ വിഷ്ണു പ്രദീപിനെ ഇടുക്കി ജില്ലാ പൊലീസ് മേധാവിയാക്കി. അനൂജ് പലിവാൾ കോഴിക്കോട് സിറ്റി ഡിസിപിയാകും. ക്രൈംബ്രാഞ്ച് എറണാകുളം പൊലീസ് സൂപ്രണ്ട് കെ.എം സാബു മാത്യു കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവിയാകും. എറണാകുളം വിജിലൻസ് & ആന്റി കറപ്ഷൻ ബ്യൂറോ സ്പെഷ്യൽ സെൽ പൊലീസ് സൂപ്രണ്ട് കെ.എസ് സുദർശനനെ കൊച്ചി സിറ്റി ഡപ്യൂട്ടി കമ്മീഷണറായി നിയമിച്ചു. തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ഐശ്വര്യ ഡോംഗ്രെയെ ഐ.ആർ.ബി കമാൻഡന്റ് ആയി നിലവിലുള്ള ഒഴിവിൽ നിയമിച്ചു.
അസിസ്റ്റന്റ് ഐ.ജി നവനീത് ശർമ്മ തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവിയാകും. മലപ്പുറം എസ്.പി സുജിത്ത് ദാസിനാണ് പുതുതായി സൃഷ്ടിച്ച സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ് പൊലീസ് സൂപ്രണ്ടിന്റെ ചുമതല. വി.യു കുര്യാക്കോസിനെ പൊലീസ് ട്രെയിനിങ് കോളജ് പ്രിൻസിപ്പലാക്കി. കൊച്ചി സിറ്റി ഡിസിപി എസ്. ശശിധരനെ മലപ്പുറം ജില്ലാ പൊലീസ് മേധാവിയായി നിയമിച്ചു.
ക്രൈംബ്രാഞ്ച് എറണാകുളം പൊലീസ് സൂപ്രണ്ട് കെ.എം സാബു മാത്യു കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവിയാകും. എറണാകുളം വിജിലൻസ് & ആന്റി കറപ്ഷൻ ബ്യൂറോ സ്പെഷ്യൽ സെൽ പൊലീസ് സൂപ്രണ്ട് കെ.എസ് സുദർശനനെ കൊച്ചി സിറ്റി ഡപ്യൂട്ടി കമ്മീഷണറായി നിയമിച്ചു. തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ഐശ്വര്യ ഡോംഗ്രെയെ ഐ.ആർ.ബി കമാൻഡന്റ് ആയി നിലവിലുള്ള ഒഴിവിൽ നിയമിച്ചു.
0 Comments