രണ്ട് മക്കൾക്കെതിരെ വധശ്രമത്തിന്
പൊലീസ്കേസ്. കളനാട്ടെ നബീസ 77 നൽകിയ പരാതിയിലാണ് രണ്ട് ആൺ മക്കൾക്കെതിരെ മേൽപ്പറമ്പ
പൊലീസ് നരഹത്യാ ശ്രമം ഉൾപെടെ വകുപ്പുകൾ ചേർത്ത് കേസെടുത്തത്. ഇവരുടെ പെൺ മക്കളായ റുഖിയ, ആയിഷ എന്നിവരെ മർദ്ദിച്ചതായും പരാതിയുണ്ട്. പറമ്പിലെ വാഴകൾ വെട്ടുന്നത് ചോദ്യം ചെയ്തപ്പോൾ കത്തി വീശിയെന്നും ഒഴിഞ്ഞ് മാറിയതിനാൽ തലക്ക് കൊള്ളാതെ രക്ഷപെട്ടെന്നാണ് വയോധിക മക്കൾക്കെതിരെ മൊഴി നൽകിയത്. മുൻ വിരോധമാണ് കാരണമെന്ന് പറയുന്നു. ഇന്നുച്ചക്കാണ് സംഭവം.
0 Comments