കാഞ്ഞങ്ങാട് :ചെമ്മനാട് പരവനടുക്കത്തെ എൻ.എ.മുഹമ്മദ് ഷാഫി (54) നിര്യാതനായി. ബഹ്റൈൻ കെ എം സി ഉദുമ മണ്ഡലം പ്രവർത്തക സമിതി മെമ്പറും സജീവമുസ്ലിം ലീഗ് പ്രവർത്തകനുമായിരുന്നു.
കൈന്താർ അൽ ഹുദാ മസ്ജിദ് ഇമാമായിരുന്ന പരേതനായ എൻ.എ.അഹമ്മദിൻ്റെയും കൂളിയങ്കാൽ എം..കെ.ബീഫാത്തിമ്മയുടെയും മകനാണ്. ഭാര്യ: ഫസീല. മക്കൾ: ഷംസീന, ആയിശത്ത് അഫ്നാൻ. മരുമകൻ: എൻ.എ.ആഷിഖ് .
കാസർകോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പറും ചെമ്മനാട് ജമാഅത്ത് ജനറൽ സെക്രട്ടറിയുമായ എൻ.എ. ബദറുൽ മുനീർ, സീനത്ത്, സൈനബ, പരേതരായ ഖൈറുന്നിസ, ഫസലുറഹ്മാൻ എന്നിവർ സഹോദരങ്ങളാണ്.
എം എൽ എ മാരായ ഇ.ചന്ദ്രശേഖരൻ, എൻ എ . നെല്ലിക്കുന്ന്, മുൻ എംഎൽഎ സി ടി അഹമ്മദലി, ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് കല ട്ര മാഹിൻ ഹാജി, ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എ.അബ്ദുറഹിമാൻ മുസ്ലിം ലീഗിൻ്റെ മറ്റു ഉന്നത നേതാക്കൾ എന്നിവർ വസതിയിലെത്തി അനുശോചനമറിയിച്ചു.
0 Comments