Ticker

6/recent/ticker-posts

എൻഡോസൾഫാൻ ബാധിതനായ പ്ലസ്ടു വിദ്യാർത്ഥി പിറന്നാൾ തലേന്ന് അന്തരിച്ചു

കാഞ്ഞങ്ങാട് :എൻഡോസൾഫാൻ രോഗ ബാധിതനായ പ്ലസ്ടു വിദ്യാർത്ഥി പിറന്നാൾ തലേന്ന് അന്തരിച്ചു.അതിഞ്ഞാൽ കണ്ടത്തിൽ പള്ളിക്ക് സമീപത്തെ മുഹമ്മദ് സഫ് വാൻ 17 ആണ് മരിച്ചത്. പള്ളിക്കര ഗവ. ഹയർ സെക്കന്ററി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിയാണ്. 
അബ്ദുൽ സലാമിന്റെയും സെമിറ യുടെയും മകനാണ്.
എൻന്റേ സൽഫാൻ ബാധിച്ച കുട്ടിയാണ്
ഷമാസ് , ഷാഹില സഹോദരങ്ങളാണ്.
ഇന്ന്  ജന്മദിനം നടക്കാനിരിക്കെ ഇന്നലെ
വൈകീട്ട്ബന്ധുക്കളോടൊത്ത് കടൽക്കരയിൽ പോയതാണ് .പെട്ടന്ന് ശ്വാസതടസ്സം അനുഭവപ്പെട്ടു. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചു. സംസ്ക്കാരം ഇന്ന്  രാവിലെ
അതിഞ്ഞാൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടന്നു.
Reactions

Post a Comment

0 Comments