Ticker

6/recent/ticker-posts

ആരോഗ്യ മന്ത്രി വീണ ജോർജ്ജില്ലാശുപത്രിയും നീലേശ്വരം ബേഡഡുക്ക താലൂക്കാശുപത്രികളും സന്ദർശിച്ചു

കാഞ്ഞങ്ങാട് :ആരോഗ്യ മന്ത്രി വീണ ജോർജ്ജില്ലാശുപത്രിയും നീലേശ്വരം ബേഡഡുക്ക താലൂക്കാശുപത്രികളും സന്ദർശിച്ചു.
നീലേശ്വരം താലൂക്ക് ആശുപത്രിയിൽ
ആശുപത്രിയില്‍ പ്രസവ ചികിത്സ പുനരാരംഭിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം, മോര്‍ച്ചറി സംവിധാനം ഒരുക്കുന്നത് പരിശോധിക്കും. ഡയാലിസിസ് യൂണിറ്റ് വിപുലീകരിക്കുന്നതിന് എം.എല്‍.എ ഫണ്ട് വിനിയോഗിക്കുന്നതിനൊപ്പം ആവശ്യമായ സഹായങ്ങള്‍ നല്‍കും. പൊതുജനാരോഗ്യ വിഭാഗത്തിനായി കെട്ടിടം വേണമെന്ന ആവശ്യത്തില്‍ കിഫ്ബി മുഖേന അനുവദിച്ച 11 കോടി രൂപയുടെ കെട്ടിടം നിര്‍മിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്ന് മന്ത്രി പറഞ്ഞു.
എം.രാജഗോപാലന്‍ എം.എല്‍.എയും മന്ത്രിയുടെ കൂടെയുണ്ടായിരുന്നു. നീലേശ്വരം നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി.വി.ശാന്ത, വൈസ് പ്രസിഡണ്ട് പി.പി.മുഹമ്മദ് റാഫി, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ടി.പി.ലത, വി.ഗൗരി, കൗണ്‍സിലര്‍മാര്‍,  ഡി.എച്ച്.എസ് ഡോ.കെ.ജെ റീന, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എ.വി.രാംദാസ്, ആശുപത്രി സൂപ്രണ്ട് എ.ടി.മനോജ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

ബേഡഡുക്ക താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് സെന്റര്‍ വേണമെന്ന ആവശ്യം പരിശോധിക്കുമെന്ന് ആരോഗ്യം,വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആര്‍ദ്രം ആരോഗ്യം പരിപാടിയുടെ ഭാഗമായി  ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളിലെ സൗകര്യങ്ങള്‍, സേവനങ്ങള്‍ എന്നിവ നേരിട്ടു വിലയിരുത്തുന്നതിന്റെ ഭാഗമായി ബേഡഡുക്ക താലൂക്ക് ആശുപത്രിയില്‍ സന്ദര്‍ശനം നടത്തുകയായിരുന്നു മന്ത്രി.  രാവിലെ 11ന് എത്തിയ മന്ത്രി അത്യാഹിത വിഭാഗം, വിവിധ വാര്‍ഡുകള്‍, ലബോറട്ടറി, ശുചിമുറികള്‍, ഒ.പി തുടങ്ങിയ ഇടങ്ങള്‍ സന്ദര്‍ശിക്കുകയും രോഗികളുമായും കൂട്ടിരിപ്പുകാരുമായും ആരോഗ്യപ്രവര്‍ത്തകരുമായും ആശുപത്രികളിലെ സേവനങ്ങളും മറ്റുകാര്യങ്ങളും സംസാരിച്ചു. ശ്വാസംമുട്ട് മൂലംചികിത്സയിലുള്ള പള്ളിക്കര പഞ്ചായത്തിലെ കരിച്ചേരി സ്വദേശി ദേവകിയുടെ നിവേദനത്തില്‍ ഓക്‌സിജന്‍ കോണ്‍സന്ട്രേറ്റര്‍ വീട്ടിലേക്ക് എത്തിച്ചു നല്‍കാന്‍ മെഡിക്കല്‍ ഓഫീസറെ മന്ത്രി ചുമതലപ്പെടുത്തി. അതുപോലെ അവര്‍ക്കുള്ള ശൗചാലയം നിര്‍മ്മിച്ചു നല്‍കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ എം.എല്‍.എയെയും ചുമതലപ്പെടുത്തി. ആശുപത്രിയില്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കണമെന്ന് ആശുപത്രി ഭരണ സമിതി ആവശ്യപ്പെട്ടു. ആശുപത്രിയിലെ എക്‌സ്‌റേ മെഷീന്‍ പ്രവര്‍ത്തനരഹിതമാണെന്ന വിവരവും മന്ത്രിയെ ധരിപ്പിച്ചു.

സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സിജി മാത്യു, ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.ധന്യ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.രമണി, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ പി.സവിത, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.മാധവന്‍, ആസൂത്രണ സമിതി അംഗം എം.അനന്തന്‍, ബ്ലോക്കിലെയും പഞ്ചായത്തിലെയും  ജനപ്രതിനിധികള്‍ ഡെപ്യൂട്ടി ഡി.എം.ഒ ഡോ.ഗീത ഗുരുദാസ്, മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.വി.രാംദാസ്, ഡോ.എം.വി.കൃപേഷ്, പ്രൊജക്ട് നോഡല്‍ ഓഫീസര്‍മാരായ ഡോ.പി.കെ.അനില്‍കുമാര്‍, ഡോ.പ്രസാദ് തോമസ്,  തുടങ്ങിയവരും മന്ത്രിയെ അനുഗമിച്ചു.


Reactions

Post a Comment

0 Comments