കാഞ്ഞങ്ങാട്: വാഹനമിടിച്ച് ഗുരുതര പരുക്കേറ്റ പെരുമ്പാമ്പിന് അടിയന്തിര ശസ്ത്രക്രിയയിലൂടെ പുനര്‍ജന്മം.
പള്ളിക്കരയിൽ
റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ച് ഗുരുതരമായി പരി
ക്കേറ്റ
പെരുമ്പാമ്പിനാണ് ഓപ്പറേഷൻ നടത്തിയത്. പാമ്പ് പരിക്കേറ്റ് കിടക്കുന്ന
വിവരമറിഞ്ഞ് ഫോറസ്റ്റ്
സെക്ഷൻ ഓഫീസർമാരായ എ.പി. ശ്രീജിത്ത്റെസ്‌ക്യൂവര്‍മാർ
ഉൾപെടെ സ്ഥലത്തെത്തി. പ്രഥമ ശുശ്രൂഷ നൽകി. തുടർന്ന് പെരു
മ്പാമ്പിനെ ഹോസ്ദുര്‍ഗ്
ഗവ. മൃഗാശുപ
ത്രിയില്‍ എത്തിച്ചു. ഡോ: നിതിഷ്, വെറ്ററനറി സര്‍ജന്‍മാരായ ഡോ. ബിജിന, ഡോ. ആതിര എന്നിവരുടെ നേതൃത്വത്തില്‍ മൂന്നു മണിക്കൂറോളം സമയമെടുത്താണ് മുറിവുകള്‍ വൃത്തിയാക്കി തുന്നിച്ചേർത്തു. തുടർന്ന് പാമ്പിനെ വനം വകുപ്പ് ഏറ്റെടുത്തു.
13 കിലോയോളം തൂക്കം വരുന്ന
പെരുമ്പാമ്പിന് രണ്ട് വയസ് പ്രായം വരും.
ഫോറസ്റ്റ് ഓഫീസർ ശ്രീജിത്തിന്റെയും മറ്റ് ജീവനക്കാരുടെയും പരിചരണയിൽ കാഞ്ഞങ്ങാട് ഫോറസ്റ്റ് ഓഫീസിൽ കഴിയുകയാണ് പാമ്പ് . പൂർണ സുഖം പ്രാപിക്കും വരെ പെരുമ്പാമ്പ് ഇവിടെ കഴിയും. തലക്ക് പരിക്കേൽക്കാത്തതിനാലാണ് ജീവൻ തിരിച്ച് കിട്ടിയത്. മുറിവുണങ്ങിയ ശേഷം പെരുമ്പാമ്പിനെ എന്ത് ചെയ്യണമെന്ന് തീരുമാനിക്കുമെന്ന്
പടം :വാഹനം കയറി പരിക്കേറ്റ പെരുമ്പാമ്പിനെ മൃഗാശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയമാക്കുന്നു.
0 Comments