Ticker

6/recent/ticker-posts

ലോറിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

കാസർകോട്: മോട്ടോർ
ബൈക്കിൽ ലോറി ഇടിച്ച്
 വയോധികൻ മരിച്ചു. ഹൊസബെട്ടു കടപ്പുറ സ്വദേശി കൊപ്പള ഹൗസിലെ അബ്ദുൾ ഖാദർ (72) ആണ് മരിച്ചത്. മഞ്ചേശ്വരം കറോഡ മസ്ജിദിനടുത്ത് നിർമ്മാണം നടക്കുന്ന ദേശീയ പാതയിൽ ഇന്ന് സന്ധ്യയോടെയാണ് അപകടം. വീട്ടിലേക്ക് ബൈക്കിൽ മടങ്ങി വരികയായിരുന്നു. പിന്നാലെ എത്തിയ ടോറസ് ലോറി
ബൈക്കിനെ മറികടക്കുന്നതിനിടെ
ഇടിക്കുകയായിരുന്നു.
അപകടസ്ഥലത്തുവച്ചുതന്നെ മരിച്ചു.
സർവീസ്റോഡിലാണ് അപകടം.
 മൃതദേഹം മംഗൽപ്പാടിയിലെ താലൂക്ക് ആശുപത്രി മോർച്ചറിയിൽ എത്തിച്ചു.
ലോറി ഡ്രൈവറുടെ പേരിൽ മഞ്ചേശ്വരം പൊലീസ് കേസെടുത്തു.
 ഭാര്യ: സുഹറ. മക്കൾ: ഷബീർ, ഖദീജ, നൗഷ ഫാത്തിമ, റിള.
Reactions

Post a Comment

0 Comments