കാഞ്ഞങ്ങാട് : കുണ്ടംകുഴിയിൽ പ്രവർത്തിച്ചിരുന്ന ജി.ബി. ജി നിധി ലിമിറ്റഡ് തട്ടിപ്പിൽ ഒരു
കുടുംബത്തിലെ നാലുപേർക്ക് 10 ലക്ഷത്തിലേറെ നഷ്ടമായി കമ്പനിയിലെ ഏഴുപേർക്കെതിരെ
ഒരു കേസ് കൂടി ബേഡകം
പൊലീസ് രജിസ്റ്റർ ചെയ്തു . പരാതിയിൽ കോടതിയുടെ നിർദ്ദേശപ്രകാരമാണ് കേസ് .കമ്പനിയുടെ ഡയറക്ടർമാർ ഉൾപ്പെടെ ഏഴുപേർക്കെതിരെയാണ് കേസെടുത്തത്. കണ്ണൂർ പെരുമ്പടവ് വെള്ളോറയിലെ ബിനീഷ് മൈക്കിൽ 43 നൽകിയ പരാതിയിലാണ് കേസ്. ജി. ബി. ജി നിധി ലിമിറ്റഡ് കമ്പനിയിലെ ഡി. വിനോദ് കുമാർ കുണ്ടംകുഴി 50, ആലംപാടിയിലെ മുഹമ്മദ് റസാക്ക് 41, പിലിക്കോട് സ്വദേശി സുഭാഷ്, പെരിയയിലെ ഗംഗാധരൻ നായർ , മനിയാത്ത് സി.പി. പ്രജിത്ത് 40, മനിയത്തിലെ പി .വി. രാജേഷ് 39 ജി.ബി. ജി നീതി ലിമിറ്റഡ് ഡയറക്ടർ വിനോദ് കുമാർ എന്നിവർക്കെതിരെ യാണ് കേസെടുത്തത്. കാസർകോട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ബിനീഷ് മൈക്ക് നൽകിയ സ്വകാര്യ അന്യായം ഫയലിൽ സ്വീകരിച്ച കോടതി പൊലീസിനോട് കേസെടുത്ത് അന്വേഷണം നടത്താൻ ആവശ്യപ്പെടുകയായിരുന്നു. ബിനീഷ് മൈക്കിൽ ഒരു ലക്ഷം രൂപയാണ് കമ്പനിയിൽ നിക്ഷേപിച്ചത്. ഇതിനുശേഷം യുവാവിന്റെ ഭാര്യ രണ്ടര ലക്ഷം രൂപയും പിതാവ് 2 ലക്ഷം രൂപയും നിക്ഷേപിച്ചു. ബിനീഷിന്റെ മാതാവ് അഞ്ച് ലക്ഷത്തി പതിനാറായിരം രൂപയാണ് കമ്പനിയിൽ നിക്ഷേപിച്ചത്. 2022ലെ വിവിധ മാസങ്ങളിലായിരുന്നു പണം നിക്ഷേപിച്ചത്. മൾട്ടി മാർക്കറ്റിംഗ് കമ്പനി രീതിയിൽ കൂടുതൽ ലാഭവിഹിതം നൽകാമെന്ന് പ്രലോഭിപ്പിച്ച് ആയിരുന്നു പണം സ്വീകരിച്ചതെന്ന് പരാതിയിൽ പറയുന്നു.
0 Comments