കേസിലെ പ്രതി അറസ്റ്റിൽ . ഹോസ്ദുർഗ് കടപ്പുറത്തെ സി.എച്ച്. മജീദാണ് അറസ്റ്റിലായത്. പ്രതിയെ
ഹോസ്ദുർഗ് കോടതി റിമാന്റ് ചെയ്തു .വാടക വീട്ടിൽ താമസിക്കുന്ന കാസർകോട് സ്വദേശിനിയായ 36 കാരിയാണ് പീഡനത്തിനിരയായത്.
കാഞ്ഞങ്ങാട് നിന്നും യുവതിയെ കാറിൽ കയറ്റി കൊണ്ട് പോയി നീലേശ്വരത്തിന് കിഴക്കുള്ള
തെങ്ങിൻ തോപ്പിൽ നിർത്തിയിട്ട ശേഷം കാറിനുള്ളിൽ വെച്ച് ബലാൽസംഗം ചെയ്യുകയായിരുന്നുവെന്നാണ് പരാതി. ഹോസ്ദുർഗ് പൊലീസ് ഇൻസ്പെക്ടർ കെ.പി.ഷൈൻ ആണ് അറസ്റ്റ് ചെയ്തത്. യുവതിയുടെ കുട്ടിക്ക് സുഖമില്ലാത്ത സമയം സഹായിക്കാനെന്ന പേരിൽ ബന്ധം സ്ഥാപിക്കുകയായിരുന്നു. ഈ പരിചയത്തിലായിരുന്നു യുവതിയെ കാറിൽ കയറ്റി കൊണ്ട് പോയത്.
0 Comments