കാഞ്ഞങ്ങാട് :ഇന്ന് നടന്ന കോട്ടച്ചേരി മാർക്കറ്റിംഗ് സൊസൈറ്റി തിരഞ്ഞെടുപ്പിൽ എല്ലാ സീറ്റിലും യു.ഡി.എഫ് അംഗങ്ങൾ വിജയിച്ചു. ഒമ്പതംഗ ഡയറക്ടർ ബോർഡിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 9 സീറ്റിലും മുസ്ലിംലീഗും കോൺഗ്രസ്സും വിജയിച്ചു.
ബി.ജെ.പി അംഗങ്ങളെ പരാജയപെടുത്തിയാണ് യു.ഡി.എഫ് അംഗങ്ങളുടെ വിജയം.
ഹോസ്ദുർഗ്
ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ആയിരുന്നു തിരഞ്ഞെടുപ്പ് . വൈകിട്ടോടെ വോട്ടെണ്ണി ഫലം പ്രഖ്യാപിച്ചു .
അഞ്ചുവർഷത്തിലൊരിക്കലാണ് മാർക്കറ്റിംഗ് സൊസൈറ്റിയിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞതവണ കോൺഗ്രസിലെ ഒരു വിഭാഗവും ബി.ജെ.പിയും ചേർന്ന് മുന്നണിയുണ്ടാക്കി മൽസരിച്ച് വിജയിക്കുകയായിരുന്നു. കോൺഗ്രസ് മുസ്ലിംലീഗ് ഔദ്യോഗിക സ്ഥാനാർത്ഥികളെ പരാജയപ്പെടുത്തിയാണ് ബി.ജെ.പിയും ഒരു വിഭാഗം കോൺഗ്രസ് അംഗങ്ങളും ചേർന്ന് ഭരണം നടത്തിയിരുന്നത്.
ഇത്തവണ ബി.ജെ.പി ബന്ധം ഉപേക്ഷിച്ച് മുഴുവൻ കോൺഗ്രസ് അംഗങ്ങളും ഒറ്റക്കെട്ടായി മുസ്ലിം ലീഗും ചേർന്ന് ബി.ജെ.പിക്കെതിരെ മത്സരിക്കുകയായിരുന്നു. വിജയിച്ച യു.ഡി.എഫ് പ്രവർത്തകർ നഗരത്തിൽ പ്രകടനം നടത്തി .
കോട്ടച്ചേരി മാർക്കറ്റിംഗ് സോസൈറ്റി തിരഞ്ഞെടുപ്പിൽ വിജയിച്ച
യുഡിഫ് പാനൽ അംഗങ്ങളും വോട്ട് നിലയും
അസ്സൈനാർ ഹാജി 115 1,
എ കുഞ്ഞിരാമൻ 1155,
ബാലകൃഷ്ണൻ നായർ 1138,
പി . ബാലകൃഷ്ണൻ 1140,
സോമിമാത്യു 1120, കെ.
അനിത 1120,
ആയിഷ അഷ്‌റഫ് 1106,
നസീമ അബ്ദുള്ള കൊട്ടോടി1129,
വി. നാരായണൻ 1138.
ബി.ജെ.പി പാനൽ വോ ട്ട് നിലയും
എ .കൃഷ്ണൻ 808,
പി. പത്മനാഭൻ 808,
ടി. രാധാകൃഷ്ണൻ 781,
കെ .കെ . വേണുഗോപാൽ 784,
ശങ്കരൻ വാഴക്കോട് 780,പി.വി
ദിവ്യ 811,
പി .വി .നാരായണി 798,
എച്ച്.ആർ.സുകന്യ 802,
0 Comments