Ticker

6/recent/ticker-posts

നഴ്സിംഗ് ട്രെയിനിയായ 19 വയസുകാരിയെ കാണാതായി

ചെറുവത്തൂർ :നഴ്സിംഗ് ട്രെയിനിയായ 19 വയസുകാരിയെ കാണാതായി. ചീമേനി സ്വദേശിനിയായ യുവതിയെയാണ് കാണാതായത്. ഉപ്പളയിലെ ആശുപത്രിയിൽ നഴ്സിംഗ് ട്രെയിനിയായി ജോലി ചെയ്ത് വരികയായിരുന്നു. ഇന്നലെ വൈകുന്നേരം മുതലാണ് കാണാതായത്. ജോലി കഴിഞ്ഞ് വൈകീട്ട് ആശുപത്രിയിൽ നിന്നും മടങ്ങിയ യുവതി ഹോസ്റ്റലിൽ എത്തിയില്ല. ചീമേനിയിലെ വീട്ടിലും എത്തിയിട്ടില്ലെന്നറിഞ്ഞതോടെ ആശുപത്രി സൂപ്പർവൈസർ പരാതി നൽകിയതിനെ തുടർന്ന് മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നു.
Reactions

Post a Comment

0 Comments