Ticker

6/recent/ticker-posts

ബേക്കൽ ബീച്ച് ഫെസ്റ്റിനിടെ സംഘർഷം പൊലീസിനെ അക്രമിച്ചു

കാഞ്ഞങ്ങാട്:ബേക്കൽ ബീച്ച് ഫെസ്റ്റിനിടെ സംഘർഷം. തടയാൻ ചെന്ന പൊലീസിന് നേരെ ആക്രമണം.
 വടികൊണ്ടടിച്ചു പരിക്കേൽപ്പിച്ചു.ഡ്യൂട്ടിക്കെത്തിയ പേരാമ്പ്ര പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ വി.ടി .മിനീഷിനും കൂടെയുണ്ടായ പാെലീസുകാരെയുമാണ് ആക്രമിച്ചത്.ഇന്നലെ രാത്രി 11 മണി
യോടെയാണ് സംഭവം.20 അംഗ സംഘം പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. ഇത്കണ്ട്    പിന്തിരിപ്പിക്കാൻ ചെന്നതായിരുന്നു മിനീഷും പൊലീസുകാരും.അതിനിടെയാണ് ഇവർക്ക് നേരെ തിരിഞ്ഞത്.അടിയേറ്റ് മിനീഷിൻ്റെ ഇടതു കൈക്ക് പരിക്കുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പള്ളിക്കരയിലെ നസറുദ്ദീൻ, ഷിബു എന്നിൽ ഉൾപ്പെടെ കണ്ടാലറിയാവുന്ന 20 പേർക്കെതിരെ ബേക്കൽ പൊലീസ് കേസെടുത്തു.  ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെ ടുത്തിയതിനാണ് കേസ്.
Reactions

Post a Comment

0 Comments