കാഞ്ഞങ്ങാട് : ഓട്ടോറിക്ഷയിൽ കാറിടിച്ച് നാലുപേർക്ക് പരിക്കേറ്റു. നീലേശ്വരം തൈക്കടപ്പുറം സ്വദേശികളായ എം. കെ. സാദിയ 32, മുഫീദ 20 ,അഫ്സത്ത് 50, ഓട്ടോ ഡ്രൈവർ നാരായണൻ 40 എന്നിവർക്കാണ് പരിക്കേറ്റത്. ദേശീയപാതയിൽ പടന്നക്കാട് നെഹ്റു കോളേജിന് സമീപമാണ് അപകടം. കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോറിക്ഷയെ മറികടക്കുന്നതിനിടെ ആൾട്ടോ കാർ ഇടിക്കുകയായിരുന്നു. കാറിടിച്ച ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞാണ് യാത്രക്കാർക്കും ഡ്രൈവർക്കും പരിക്കേറ്റത്. കാർ ഡ്രൈവറുടെ പേരിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു .
0 Comments