Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് റെയിൽ പാളത്തിലൂടെ രക്ഷപ്പെട്ട് ഓടിയ പ്രതിയെ കണ്ണൂർ പൊലീസ് പിടികൂടി

കാഞ്ഞങ്ങാട് : പൊലീസിനെ
കണ്ട്കാഞ്ഞങ്ങാട് റെയിൽ പാളത്തിലൂടെ രക്ഷപ്പെട്ട് ഓടിയ പ്രതിയെ കണ്ണൂർ പൊലീസ് പിടികൂടി.
പട്ടാപ്പകൽപൂട്ടിയിട്ട വീട് കുത്തിതുറന്ന് 19പവൻ്റെ ആഭരണങ്ങൾ കവർന്ന
കേസിലാണ് കാഞ്ഞങ്ങാട് സ്വദേശിയായ
നിരവധി കവർച്ചാ കേസുകളിലെ
 പ്രതിയെ കാഞ്ഞങ്ങാട് നിന്നും കണ്ണൂർ പൊലീസ് പിടികൂടിയത്.
കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷന് സമീപം ഗാർഡൻ വളപ്പിൽ പി.എച്ച്.ആഷിഫിനെ 23
യാണ് കണ്ണൂർ
ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ പി. എ. ബിനുമോഹന്റെ നേതൃത്വത്തിൽ പിടികൂടിയത്. ഞായറാഴ്ച‌ രാവിലെ 10.30 മണിക്ക് പള്ളിക്കുന്ന് പന്നേൻ പാറയിലെ വീട് പൂട്ടി പാപ്പിനിശ്ശേരി കല്യാണത്തിന് പോയ അമ്പാടി ഹൗസിൽ ജയാനന്ദൻ്റെ വീട് കുത്തിത്തുറന്ന് സ്വർണ്ണാഭരണങ്ങൾകവർന്ന കേസിലാണ് അറസ്റ്റ് .
 അലമാരയിൽ സൂക്ഷിച്ച 19പവൻ ആഭരണങ്ങളുമായി കടന്നു കളയുകയായിരുന്നു. നിരീക്ഷണ ക്യാമറ ദൃശ്യങ്ങളിലൂടെയും മൊബൈൽ ടവർ ലൊക്കേഷനും പരിശോധിച്ച് പ്രതിയെ തിരിച്ചറിഞ്ഞു. കാഞ്ഞങ്ങാട് എത്തിയ കണ്ണൂർ 
പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ട പ്രതിയെ രാത്രി കാഞ്ഞങ്ങാട് റെയിൽ പാളത്തിലൂടെ പിന്തുടർന്ന്  പിടികൂടുകയായിരുന്നു.

പൂട്ടിയിട്ട് വീടുകളിൽ പട്ടാപ്പകൽ കവർച്ച നടത്തുന്ന പ്രതി കവർച്ച മുതലുകളുമായി തീവണ്ടി മാർഗംരക്ഷപ്പെടുകയാണ് പതിവ്.  ശനിയാഴ്ച‌ വളപട്ടണത്ത് വീട് കുത്തി തുറന്നു മോഷണം നടത്തിയതും ആഷിഫ് ആണെന്ന് തെളിഞ്ഞു. പയ്യന്നൂർ ടൗണിലെ വ്യാപാരിയുടെ കേളോത്തെ വീട്ടിലും കാലിക്കടവ് ഏച്ചിക്കൊവ്വലിലും ചീമേനി, നീലേശ്വരം, 
ഹോസ്‌ദുർഗ്, കാസർകോട്, പഴയങ്ങാടി, കണ്ണൂർ ടൗൺ എന്നിവിടങ്ങളിലുമായി 12 ഓളം കവർച്ചകേസുകൾ നിലവിലുണ്ട്. മോഷണ കേസുകളിൽ പ്രതിയായ ആഷിഫ് ആറ് മാസത്തെ കാപ്പാ തടവിന് തൃശൂർ ഹൈടെക് സുരക്ഷ ജയിലിൽ കഴിഞ്ഞ ശേഷം പുറത്തിറങ്ങി വീണ്ടും കവർച്ച നടത്തുകയായിരുന്നു.


Reactions

Post a Comment

0 Comments