Ticker

6/recent/ticker-posts

ബേക്കൽ ബീച്ച് ഫെസ്റ്റ് പരിസരത്ത് സംഘർഷം 5 പേർ അറസ്റ്റിൽ

കാഞ്ഞങ്ങാട് : ബേക്കൽ ബീച്ച് ഫെസ്റ്റ് പരിസരത്ത് വീണ്ടും സംഘർഷം.
 റെഡ് മൂൺ
 ബീച്ച് പാർക്കിന് സമീപം സംഘർഷത്തിലേർപ്പെട്ട 5 പേർ അറസ്റ്റിൽ . ഇന്ന് പുലർച്ചെയാണ് ഇരു സംഘങ്ങളായി സംഘർഷമുണ്ടാക്കിയത്. വിവരമറിഞ്ഞെത്തിയ ബേക്കൽ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഘർഷത്തിൽ പരിക്കേറ്റതിനാൽ ഇവരെ പൊലീസ് ഉദുമ ആശുപത്രിയിലെത്തിച്ച് ചികിൽസ നൽകി. പാർക്കിന്റെ പ്രവേശന കവാടത്തിന് മുന്നിലായിരുന്നു പുലർച്ചെ 3 മണിക്ക് സംഘർഷമുണ്ടായത്.  സി.എച്ച്.സിനാൻ 20, കെ.രാജേഷ് 35, ഹുസൈൻ 18,  
അബ്ദുൾ റഹ്മാൻ 25, ഹസ്സൻ 18 എന്നിവരാണ് അറസ്റ്റിലായത് . ഏതാനും ദിവസം മുൻപും ഇവിടെ സംഘർഷമുണ്ടായിരുന്നു.
Reactions

Post a Comment

0 Comments