കാഞ്ഞങ്ങാട് :നിയന്ത്രണംവിട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഒരാൾ മരിച്ചു. കുണ്ടംകുഴി സ്വദേശി ഗോപി 56 ആണ് മരിച്ചത്. പെരിയ നെടുവോട്ട് പാറ
റോഡിൽ രാത്രി 9.30 മണിയോടുകൂടിയാണ് അപകടം. നിയന്ത്രണം വിട്ട് മറിഞ്ഞ ഓട്ടോറിക്ഷ ക്കടിയിൽ പെട്ട് ഗുരുതരമായി പരിക്കേറ്റ ഗോപിയെ ജില്ലാ ആശുപത്രിയിൽ എത്തിച്ചിരുന്നു. ആശുപത്രിയിൽ എത്തിച്ച ശേഷമാണ് മരിച്ചത്. മൃതദേഹം ജില്ലാശുപത്രി മോർച്ചറിയിൽ . പെരിയ ഭാഗത്ത് നിന്നും കുണ്ടംകുഴിയിലേക്ക് പോകുന്നതിനിടെയാണ് അപകടം.
0 Comments