Ticker

6/recent/ticker-posts

മോട്ടോർ ബൈക്കിടിച്ച് പരിക്കേറ്റ വീട്ടമ്മ മരിച്ചു

നീലേശ്വരം: മോട്ടോർ ബൈക്ക്
 അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കരിന്തളം കൊല്ലമ്പാറ മഞ്ഞ ളംകാട്ടെ എ. ജാനകിയമ്മ (76) ആണ് ഇന്ന് വൈകിട്ട് കണ്ണൂർ മിംസ് ആശുപത്രിയിൽ മരിച്ചത്. നവമ്പർ 25 ന് രാവിലെ ഏട്ടരയോടെയാണ് മഞ്ഞളംകാട് വെച്ച് അപകടം ഉണ്ടായത് പെരിയങ്ങാനത്തെ വീട്ടിലേക്ക് ബസ് കയറാൻ പോകുമ്പോഴായിരുന്നു അപകടം. മുതദേഹം തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷം പെരിയങ്ങാനത്തെ തറവാട്ടു വളപ്പിൽ സംസ്ക്കരിക്കും. മക്കൾ: വിനയകുമാർ (ബിഎസ്എൻഎൽ കാസർകോട് , ഗിരിജകുമാരി , ഉഷാകുമാരി. മരുമക്കൾ: ഉണ്ണി രാജൻ  (റിട്ട: മിലിട്ടറി) സുധാകരൻ (റിട്ട. ഫിനാൻസ് ഡിപ്പാർട്ട്മെന്റ് സെക്രട്ടറിയേറ്റ്) സഹോദരങ്ങൾ: എ. ബാലൻ ,എ.പത് മനാഭൻ പരേതയായ നാരായണി.
Reactions

Post a Comment

0 Comments