Ticker

6/recent/ticker-posts

പൊലീസിന്റെ വ്യാപക വാഹന പരിശോധന അമ്പതോളം വാഹനങ്ങൾ പിടിയിൽ

കാഞ്ഞങ്ങാട് : പൊലീസിന്റെ വ്യാപക വാഹന പരിശോധനയിൽ അമ്പതോളം വാഹനങ്ങൾ പിടിയിലായി.
റോഡ് സുരക്ഷ വാരാചരണത്തിന്റെ ഭാഗമായി ജില്ലാ 
പൊലീസ് മേധാവി പി.ബിജോയി യുടെ നിർദ്ദേശപ്രകാരം ജില്ലയിൽ
പൊലീസ് നടത്തിയ റോഡ് പരിശോധനയിൽ ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെയും ഇൻഷുറൻസ് ഉർപ്പടെ രേഖകളില്ലാതെ ഓടിച്ച അമ്പതോളം വാഹനങ്ങളാണ്  പിടികൂടിയത്.  
ഈ മാസം ഏഴുവരെ നീണ്ടുനിൽക്കുന്ന റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായായിരുന്നു വ്യാപക പരിശോധന. കാസർകോട് എസ് .ഐ വിനോദ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ലൈസൻസില്ലാതെ ഓടിച്ച 8 ഇരുചക്ര വാഹനങ്ങളും രണ്ട് ഓട്ടോറിക്ഷകളും പിടികൂടി. ഇൻഷുറൻസ് ഇല്ലാതെ ഓടിച്ച വാഹനങ്ങളും പിടികൂടി. ബേക്കൽ ,അമ്പലത്തറ ഉൾപ്പെടെ 
പൊലീസും  വാഹനങ്ങൾ പിടികൂടി. പകലും രാത്രിയിലുമായി    വാഹന പരിശോധന നടന്നു. നിരവധി കുട്ടി ഡ്രൈവർമാരും പിടിയിലായി. കുട്ടികളുടെ മാതാപിതാക്കളുടെ പേരിൽ  കേസ് രജിസ്റ്റർ ചെയ്യുകയും വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.  രണ്ട് ദിവസങ്ങളിലായി നടന്ന പരിശോധനയിൽ മാത്രം നിരവധി കുട്ടി ഡ്രൈവർമാർ  പിടിയിലായി . വരുംദിവസങ്ങളിലും 
പൊലീസ് വാഹന പരിശോധന തുടരുമെന്നാണ് സൂചന. കാസർകോട് 
പൊലീസ് ആണ് ഏറ്റവും കൂടുതൽ വാഹനങ്ങൾ പിടികൂടി കേസെടുത്തത് .

Reactions

Post a Comment

0 Comments