വീട്ടമ്മയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവണീശ്വരം പാണംന്തോട്ടെഅമ്പുവിന്റെ ഭാര്യ പി. നാരായണിക്ക് 67 ആണ് പരിക്കേറ്റത്. കഴിഞ്ഞദിവസം പാണംന്തോട്ട് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് തൊഴിലുറപ്പ് ജോലിക്കിടെ ഉച്ച സമയത്ത് വിശ്രമിക്കുന്നതിനിടയിലാണ് അപകടം. ഗേറ്റിന് സമീപം ഇരിക്കുകയായിരുന്നു നാരായണി. ഈ സമയം വീട്ടുടമ വീട്ടിലേക്ക് ഓടിച്ചു വന്ന കാറാണ് കാലിൽ കയറിയത്. വലതുകാലിന് മുകളിൽ കൂടി ടയർ കയറിയിറങ്ങുകയായിരുന്നു. എല്ല് പൊട്ടി ഗുരുതര പരിക്കേറ്റ നാരായണി നീലേശ്വരം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കാറോടിച്ച നാരായണനെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു .
0 Comments