കാഞ്ഞങ്ങാട്: ഹോസ്ദുർഗ് ബാങ്കിൽ മുസ്ലീം ലീഗിന്റെ പിന്തുണയിൽ പ്രവീൺ
തോയമ്മല്ലി നെ പ്രസിഡന്റ് ആയി തിരഞ്ഞെടുത്തു. സമവായമുണ്ടാക്കാൻ ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസൽ വിളിച്ചു ചേർത്ത യോഗത്തിൽ നിന്നും എവിഭാഗത്തിന്റെ ഡയറക്ടർമാർ ഇ റങ്ങി പോയി. പ്രസിഡന്റിനെ
തെരഞ്ഞെടുക്കാന്‍ കാഞ്ഞങ്ങാട് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റും ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റും നല്‍കിയ ശുപാര്‍ശ ഡി.സി.സി പ്രസിഡന്റ് അട്ടിമറിച്ചെന്ന് ഐ വിഭാഗം ആരോപിച്ചു. മുസ്‌ലിംലീഗിനെ കൂട്ടുപിടിച്ച് തീരുമാനം
അട്ടിമറി നടത്തിയതായി ആരോപിച്ച് ഭരണസമിതി അംഗമായ മുന്‍ നഗരസഭ ചെയര്‍മാന്‍ വി .ഗോപി ഭരണസമിതി അംഗത്വം രാജിവെച്ചു.
ഇന്ന് രാവിലെ 10 മണിക്കാണ് പ്രസിഡണ്ടിനെയും വൈസ് പ്രസിഡണ്ടിനെയും തെരഞ്ഞെടുക്കാന്‍ ഭരണസമിതി യോഗം വരണാധികാരിയായ കോ-ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടര്‍ വിളിച്ചു ചേര്‍ത്തത്. 13 അംഗ ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എട്ടുപേര്‍ കോണ്‍ഗ്രസില്‍ നിന്നും അഞ്ചു പേര്‍ മുസ്‌ലിംലീഗില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. നിലവിലെ പ്രസിഡന്റ് പ്രവീൺ തോയമ്മലിനെ മാറ്റി
മുന്‍ നഗരസഭ ചെയര്‍മാനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വി. ഗോപിയെ പ്രസിഡണ്ടാക്കണമെന്നായിരുന്നു മണ്ഡലം-ബ്ലോക്ക് കോണ്‍ഗ്രസ് നേതൃത്വത്തിലെ ഐ വിഭാഗത്തിന്റെ ആവശ്യം.
ഈ ആവശ്യം നിരാകരിച്ചാണ് ഡി.സി.സി പ്രസിഡന്റ് പ്രവീണിനെ തന്നെ വീണ്ടും പ്രസിഡന്റാക്കാൻ സമ്മതം നൽകിയതെന്നാണ് ഐ വിഭാഗം ആരോപിക്കുന്നത്.
മുസ്‌ലിംലീഗിൽ നിലവിലുള്ള പ്രസിഡണ്ടിനെ നിലനിര്‍ത്തണമെന്ന
നിലപാടിനൊപ്പം ഡി.സി.സി പ്രസിഡന്റിനും നിലപാടെടുത്തു. എവിഭാഗത്തിന് അനുകൂല നിലപാടെടുത്ത് ഡി.സി.സി പ്രസിഡന്റ് മടങ്ങിയതിന് ശേഷം
നടന്ന തെരഞ്ഞെടുപ്പില്‍ വി. ഗോപിയുടെ പേര് ഭരണസമിതി അംഗങ്ങളായ വി .വി . മോഹനന്‍ നിര്‍ദ്ദേശിക്കുകയും പി. സരോജ പിന്താങ്ങുകയും ചെയ്തു.
ഗോപിക്ക് നാല് വോട്ടുകള്‍ മാത്രമെ
ലഭിച്ചുള്ളൂ. മുസ്‌ലിംലീഗിന്റെ 5 വോട്ടും കോൺഗസിന്റെ 4 വോട്ടും 9 വോട്ടുകള്‍ പ്രവീണിന് ലഭിച്ചു. ഇതോടെയാണ് ഭരണസമിതി അംഗത്വം വി. ഗോപി രാജിവെച്ചത്.
പ്രസിഡന്റിനെ നിശ്ചയിക്കുന്നതിന് രാവിലെ ഇരു വിഭാഗം ഡയറക്ടർമാരുമുൾപെട്ട യോഗം കാഞ്ഞങ്ങാട് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിൽ ഡി.സി.സി പ്രസിഡന്റ് വിളിച്ചു ചേർത്തിരുന്നു. രണ്ടര വർഷം വീതമെന്ന ഫോർമുല പി.കെ. ഫൈസൽ മുന്നോട്ട് വെച്ചെങ്കിലും ആദ്യത്തെ രണ്ടര വർഷം പ്രവീണിനെ തുടരാൻ അനുവദിക്കണമെന്ന നിലപാട് എവിഭാഗം മുന്നോട്ട് വെച്ചതിനെ ഐ വിഭാഗം തള്ളി. ഇതോടെയാണ് എവിഭാഗം ഇറങ്ങി പോയത്. മുസ്ലിം ലീഗ് പിന്തുണ ലഭിച്ചതോടെ എവിഭാഗം മൽസരിക്കാൻ തീരുമാനിക്കു കയായിരുന്നു.
ആദ്യത്തെ രണ്ടര വർഷം പ്രവീൺ പ്രസിഡന്റായി തുടരാനും അവസാനത്തെ രണ്ടര വർഷം ഗോപിയെ പ്രസിഡന്റാക്കാനുമുള്ള നിർദ്ദേശമാണ് ഡി.സി.സി പ്രസിഡന്റ് നൽകിയതെന്നും എന്നാൽ ഗോപി മൽസര രംഗത്തെത്തുകയായിരുന്നു വെന്ന് മുസ്ലീം ലീഗ് നേതാക്കൾ പറഞ്ഞു. മുസ്ലീം ലീഗിലെ ഹംസ പുതിയ കോട്ടയെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തു.
0 Comments