കാഞ്ഞങ്ങാട് :ഗുജറാത്തിലേക്ക് പോയ കാഞ്ഞങ്ങാട് സ്വദേശിയെ യാത്രാ മധ്യേ കാണാതായ തായി പരാതി. ചെമ്മട്ടം വയൽ ബല്ലത്തപ്പൻ ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന പത്മനാഭനെ 51 യാണ് കാണാതായത്. ജോലിക്ക് പോകുന്നുവെന്ന് പറഞ്ഞാണ് കഴിഞ്ഞ 25ന് വീട്ടിൽ നിന്നും പോയത്. 26 ന് വൈകുന്നേരം ഗോവയിൽ എത്തിയെന്ന് പറഞ്ഞ് വീട്ടിലേക്ക് ഫോൺ വിളിച്ചിരുന്നു. ഗുജറാത്തിലേക്കുള്ള ട്രെയിൻ കയറിയ ശേഷം വിളിക്കാമെന്ന് പറഞ്ഞ് പിന്നീട് യാതൊരു വിവരവുമില്ല. ഭാര്യ പി.വി.ശ്രീജയുടെ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.
0 Comments