Ticker

6/recent/ticker-posts

മദ്യപാനം ചോദ്യം ചെയ്ത യുവതിയുടെ കൈ ഭർത്താവ് തല്ലി ഒടിച്ചു

കാസർകോട് :മദ്യപാനം ചോദ്യം ചെയ്ത യുവതിയുടെ കൈ ഭർത്താവ് തല്ലി ഒടിച്ചു. അടൂർ പുതിയ കണ്ടത്തെ 39 കാരിയായ യുവതിക്ക് നേരെയാണ് ഭർത്താവിന്റെ ആക്രമണമുണ്ടായത്. യുവതി നൽകിയ പരാതിയിൽ ഭർത്താവിനെ തിരെ ആദൂർ പൊലീസ് കേസെടുത്തു. കവുങ്ങിന്റെ കഷണം കൊണ്ടുള്ള അടിയേറ്റ് ഇടത്
കൈക്ക് ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റെ കൈയ്യും അടിച്ച് പൊളിക്കുമെന്ന് ഭീഷണിപ്പെടുത്തി. വീട്ടുമുറ്റത്ത് വെച്ചായിരുന്നു അക്രമം . അമിതമദ്യപാനം ചോദ്യം ചെയ്തതാണ് കാരണമെന്ന് പറയുന്നു.
Reactions

Post a Comment

0 Comments