Ticker

6/recent/ticker-posts

സംഘർഷത്തിൽ പരിക്കേറ്റ യുവാവ് ദുരൂഹ സാഹചര്യത്തിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ

കാഞ്ഞങ്ങാട് :സംഘർഷത്തിൽ പരിക്കേറ്റ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. നോർത്ത് തൃക്കരിപ്പൂർ കൊയോ
ങ്കരയിലെ ജനാർദ്ദനന്റെ മകൻ അഭിജിത്തിനെ 24 യാണ് മരിച്ച നിലയിൽ കണ്ടത്. തൃക്കരിപ്പൂർ രാമമില്യം റെയിൽവെ ഗേറ്റിനും ചക്രപാണി ഗേറ്റിനു മിടയിൽ രണ്ട് ട്രാക്കുകൾക്കിടയിലാണ് മൃതദേഹം കാണപ്പെട്ടത്. ഇന്ന് പുലർച്ചെ 3.30 മണിയോടെയാണ് മൃതദേഹം കാണപ്പെട്ടത്. ഡിഗ്രി വിദ്യാർത്ഥിയാണ്. അഭിജിത്തിന്റെ മരണത്തിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. തൃക്കരിപ്പൂർകൊയോ
ങ്കരയിൽ
 ഇന്നലെ രാത്രി 
സൈക്കിൾ റാലി പരിപാടിക്കിടെ രണ്ട് ചേരികളിലായി ഏതാനും യുവാക്കൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. മര
കഷണം കൊണ്ടുള്ള അടിയേറ്റ് അഭിജിത്തിന് പരിക്കേറ്റിരുന്നു. സംഘർഷത്തിന് ശേഷം
പയ്യന്നൂർ ആശുപത്രിയിലേക്ക് ചികിൽസ തേടി പോയ യുവാവിനെയാണ് പുലർച്ചെ മരിച്ച നിലയിൽ കണ്ടത്. മുൻപ് ഗാനമേളക്കിടെ യുണ്ടായ സംഘർഷത്തിലെ വിരോധത്തെ തുടർന്നായിരുന്നു ഇന്നലെ അടി പിടി നടന്നത്. അഭിജിത്തിന് ആത്മഹത്യ ചെയ്യേണ്ട കാരണമൊന്നുമില്ലെന്ന് ബന്ധുക്കൾ ഉത്തര മലബാറിനോട് പറഞ്ഞു. അറിയപ്പെടുന്ന ഫുട്ബോൾ കളിക്കാരനാണ് അഭിജിത്ത് . ചന്തേര
പൊലീസ് കേസെടുത്തിട്ടുണ്ട്. മൃതദേഹം പരിയാരം മെഡിക്കൽ കോളേജാശുപത്രിയിൽ .അമ്മ: ചന്ദ്രമതി.
സഹോദരി: സാന്ദ്ര.
Reactions

Post a Comment

0 Comments