Ticker

6/recent/ticker-posts

വിസ തട്ടിപ്പ് കേസ് പ്രതി പ്രസാദ് ആൾമാറാട്ടം നടത്തി പൊലീസിനെ വട്ടം കറക്കി

ചിറ്റാരിക്കാൽ :: സിംഗപ്പൂരിലേക്ക് വിസ വാഗ്ദാനം ചെയ്ത് പണം വാങ്ങി ഒരു വർഷമായി മുങ്ങിനടന്ന ആലപ്പുഴ സ്വദേശിയെ ചിറ്റാരിക്കൽ പാെലീനെ
വട്ടം കറക്കി.
ആലപ്പുഴ കല്ലുമല തെക്കേക്കര ചെറുകുന്നം കനാൽ ജംഗ്ഷനിൽ വളക്കോട്ടു തറയിൽ എൻ പ്രസാദ് 55 ആണ്
സിംഗപ്പൂരിലേക്ക് വിസ വിഗ്ദാനം ചെയ്ത്
പണം തട്ടി മുങ്ങിയത്.
 പ്രസാദിനെ
പൊലീസ് പിടികൂടിയത് മുംബൈയിലുൾപെടെ
തിരച്ചിൽ നടത്തിയ
ശേഷം . പ്രതി ആൾ മാറാട്ടവും നടത്തി മുങ്ങി നടന്നത് ഒരു വർഷത്തി
ലേറെയാണ്.
 സുരേഷ് ഗോപി നാരായണൻ എന്ന് പരിചയപ്പെടുത്തിയായിരുന്നു തട്ടിപ്പ്. 
ചിറ്റാരിക്കാരിലും പരിസരങ്ങളിലും ഇലക്ട്രിക് പോസ്റ്റുകളിൽ നോട്ടിസ്  പതിച്ചാണ് ഉദ്യോഗാർത്ഥികളെ  വലയിലാക്കിയത്. പോസ്റ്ററിലെ നമ്പർ കണ്ടാണ് ചിറ്റാരിക്കൽ നിരത്തും തട്ട് സ്വദേശി
മാത്തുക്കുട്ടി പ്രസാദിനെ ബന്ധപ്പെടുന്നത്. ഇതോടെ മംഗളൂരുവിലെ ഓഫി സിലേക്ക് പോകാൻ പറഞ്ഞു. എസി സൗകര്യമുള്ള വലിയ മുറിയിൽ വച്ചായിരുന്നു ഇൻറർവ്യൂ. എന്നാൽ ഈ മുറിയും താൽക്കാലികമായി ഒരുക്കിയതാണെന്ന് പൊലീസ് പറഞ്ഞു.
ഇൻറർവ്യൂ കഴിഞ്ഞതിനു ശേഷം രേഖകളും പണവും കൈമാറി. എന്നാൽ ദിവസങ്ങളും ആഴ്ചകളും കഴിഞ്ഞ് വിസ സംബന്ധിച്ച് വിവരങ്ങൾ ലഭിക്കാത്തതിനാൽ പ്രസാദിനെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ കിട്ടാതായി.ഇതോടെയാണ് സംശയം തോന്നി പൊലീസിൽ പരാതി നൽകിയത്. കേസെടുത്ത് അന്വേഷിക്കുന്നതിനിടയിൽ സുരേഷ് ഗോപി നാരായണൻ എന്നയാൾ അറസ്റ്റിൽ ആയി. ചോദ്യം ചെയ്യലിൽ യഥാർത്ഥ സുരേഷ് ഗോപി നാരായണൻ ഇയാളാണെന്ന് വ്യക്തമായി. ഇയാളുടെ പേരും ആധാർ കാർഡും അക്കൗണ്ടും ഉപയോഗിച്ചാണ് പ്രസാദ്
തട്ടിപ്പ് നടത്തിയതെന്നാണ് അന്വേഷണത്തിൽ തെളിഞ്ഞത്. യഥാർത്ഥ സുരേഷ് ഗോപിനാരായണനും തട്ടിപ്പുമായി ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തി. രണ്ടാം പ്രതിയാണ് ഇയാൾ. മുംബൈ കേന്ദ്രീകരിച്ചാണ് പ്രസാദ് തട്ടിപ്പ് നടത്തി വന്നിരുന്നത്.പ്രസാദിനെ തേടി പൊലീസ് സംഘം മുംബൈ, കോയമ്പത്തൂർ, കോവളം എന്നിവിടങ്ങളിൽ ദിവസങ്ങളോളം കറങ്ങിയിരുന്നു. മുംബൈയിൽ പറഞ്ഞ വിലാസമന്വേഷിച്ചു പോയപ്പോൾ അത്തര മൊരു വിലാസം ഇല്ലെന്നുമാണ് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞത്.
കോയമ്പത്തൂർ, കോവളം ഉൾപെടെയുള്ള പ്രദേശങ്ങളിൽ എസ്.ഐ അരുണിന്റെ നേതൃത്വത്തിൽ പൊലീസ് തിരച്ചിൽ നടത്തിയിരുന്നു. പ്രതിയെ ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കി.
ചിറ്റാരിക്കാൽ ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രന്റെ നിർദ്ദേശത്തെ തുടർന്ന് എസ് ഐ മാരായ അരുണൻ,കെ. ജി .രതീഷ്  സീനിയർ സിവിൽ പൊലീസ് ഓഫീസർ കെ .ജയരാജൻ, സിവിൽ പൊലീസ് ഓഫീസർ സജീഷ് എന്നിവരുടെ നേതൃത്വത്തിൽ ആലപ്പുഴയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.

പടം :പ്രതി പ്രസാദ് .

Reactions

Post a Comment

0 Comments