Ticker

6/recent/ticker-posts

വ്യാപാരിയെ ബിയർ കുപ്പി കൊണ്ട് തലക്കടിച്ച് കൊല്ലാൻ ശ്രമം

ചെറുവത്തൂർ :പരസ്യ മദ്യപാനത്തെ ചോദ്യം ചെയ്ത വിരോധത്തിന് ബിയർ കുപ്പി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം. കഴിഞ്ഞദിവസം ചെറുവത്തൂർ റെയിൽവേ സ്റ്റേഷൻ സമീപത്താണ് സംഭവം.റെയിൽവേ സ്റ്റേഷനു സമീപത്ത് കട നടത്തുന്ന സി. മുരളിയുടെ 53 തലക്കാണ് അടിച്ചു പരിക്കേൽപ്പിച്ചത്. തടയാൻ ചെന്ന് സഹോദരനെയും മർദ്ദിച്ചു.സംഭവവുമായി ബന്ധപ്പെട്ട് രണ്ട്
പേർക്കെതിരെ ചന്തേര പൊലീസ് നരഹത്യാ ശ്രമം ഉൾപെടെയുള്ള വകുപ്പുകൾ പ്രകാരം
കേസെടുത്തു. കടയിലെത്തിയാണ് പരാക്രമം കാട്ടിയത്.അടിയേറ്റ് താഴെ വീണ മുരളിയെ ചവിട്ടി പരിക്കേൽപ്പിച്ചതായും പരാതിയിലുണ്ട്.
Reactions

Post a Comment

0 Comments