പയ്യന്നൂര്‍: പ്രസവത്തിന് പിന്നാലെ ആശുപത്രി വാർഡിൽ കുഴഞ്ഞു വീണ യുവതി മരിച്ചു.
കാങ്കോല്‍ നോര്‍ത്ത് വായനശാലക്ക് സമീപത്തെ വി.ആതിര 28 ആണ് മരിച്ചത്.
പയ്യന്നൂരിലെ സ്വകാര്യാശുപത്രിയിൽ
സിസേറിയത്തിന് വിധേയായി
ഇന്നലെ വൈകുന്നേരം 3 മണിയോടെ ആണ്‍കുഞ്ഞിന് ജന്മവും നല്‍കി. പിന്നീട് പോസ്റ്റ് ഓപ്പറേറ്റീവ് വാർഡിൽ കുഴഞ്ഞു വീണു.
ബന്ധുക്കൾ ഉടന്‍ പരിയാരം ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വിവരമറിഞ്ഞ് ഗള്‍ഫിലുള്ള ഭര്‍ത്താവ് കെ.വി.അഭയ് ഇന്ന് രാവിലെ നാട്ടിലെത്തിയിട്ടുണ്ട്. ഏക സഹോദരി: അനശ്വര. അസ്വാഭാവിക മരണത്തിന് കേസെടുത്ത പയ്യന്നൂർ
പൊലീസ് ഇൻക്വസ്റ്റ് നടത്തി.
കര്‍ഷകമോര്‍ച്ച സംസ്ഥാന മീഡിയ കോ-കണ്‍വീനറും ഏറ്റുകുടുക്ക എല്‍പി സ്‌കൂളിലെ പ്രധാനാധ്യാപകനുമായ സി.കെ.രമേശന്റെയും വി.അനുപ്രിയയുടെയും മകളാണ്
ആതിര.
0 Comments