Ticker

6/recent/ticker-posts

വീട്ടുകാർ ആശുപത്രിയിൽ പോയ സമയം വാതിൽ പൊളിച്ച് കവർച്ചക്കാർ അകത്ത് കയറി പിക്കാസ് ഉപയോഗിച്ച് അലമാര തകർത്തു

കാഞ്ഞങ്ങാട് :വീട്ടുകാർ ആശുപത്രിയിൽ പോയ സമയത്ത് വീടിന്റെ
 വാതിൽ പൊളിച്ച് കവർച്ചക്കാർ വീടിന്റെ
 അകത്ത് കയറി പിക്കാസ് ഉപയോഗിച്ച് അലമാര തകർത്തു.
 പടന്നക്കാട്ടെ ജോസ് കൊട്ടാരത്തിന്റെ വീട്ടിലാണ് കവർച്ച ശ്രമം ഉണ്ടായത്. മുൻവശം വാതിൽ കുത്തിപ്പൊളിച്ച ശേഷം അകത്തു കയറിയ കവർച്ചാസംഘം കിടപ്പുമുറിയിലെ അലമാര പിക്കാസ് ഉപയോഗിച്ച് തകർത്തു. മറ്റൊരു അലമാര കുത്തിത്തുറന്ന് സാധനങ്ങൾ വാരി വലിച്ചിട്ട നിലയിലാണ് .ജോസും കുടുംബവും കഴിഞ്ഞ 28 ന് ആശുപത്രിയിലേക്ക് പോയതാണ്.  ഇന്ന് രാവിലെ  ബന്ധു മാവുങ്കാലിലെ പി.എം. സജി വീട് പരിശോധിച്ചപ്പോഴാണ് വാതിൽ കുത്തിപ്പൊളിച്ച നിലയിൽ കാണപ്പെട്ടത്. പരിശോധിച്ചതിൽ അകത്തു കയറി അലമാരകൾ തകർത്തതായി കാണപ്പെട്ടു. വിലപിടിപ്പുള്ളതൊന്നും നഷ്ടപ്പെട്ടിട്ടില്ല. 
വീട്ടിലെ തന്നെ പിക്കാസ് ഉപയോഗിച്ചാണ് അലമാരെ വെട്ടി പൊളിച്ചത്.
Reactions

Post a Comment

0 Comments