Ticker

6/recent/ticker-posts

വീടിന്റെ കോളിംഗ് ബെല്ലടി കേട്ട് പുറത്തേക്ക് വന്ന യുവതിയുടെ കണ്ണിൽ മുളക് പൊടി എറിഞ്ഞ് സ്വർണ മാല കവർന്നു

കാഞ്ഞങ്ങാട് : രാത്രിവീടിന്റെ കോളിംഗ് ബെല്ലടി ശബ്ദം കേട്ട് പുറത്തേക്ക് വന്ന യുവതിയുടെ കണ്ണിൽ മുളക് പൊടി എറിഞ്ഞ് സ്വർണ മാല കവർന്നു. ബല്ലാ കടപ്പുറം എം.എസ്. മൻസിലിൽ അബ്ദുൾ ഖാദറിന്റെ ഭാര്യ എം.എസ്. മൈമൂനയുടെ 40 കഴുത്തിൽ നിന്നു മാണ് ആഭരണം തട്ടിയത്. ഇന്നലെ രാത്രി 7 മണിയോടെയാണ് സംഭവം.കോളിംഗ് ബെല്ലടി കേട്ടാണ് 
മൈമൂന വീടിന് പുറത്ത് വന്നത്. വാതിൽ തുറന്ന ഉടനെ പുറത്ത് കാത്തുനിൽക്കുകയായിരുന്ന അക്രമി മൈമൂനയുടെ മുഖത്തേക്ക് മുളകുപൊടി വാരിയെറിഞ്ഞു .ഇതിനിടയിൽ കഴുത്തിൽ ഉണ്ടായിരുന്ന നാലു പവൻ സ്വർണ്ണമാല അക്രമി പിടിച്ച് പറിക്കു
കയും ചെയ്തു . ഭയന്ന് വിറച്ച് നിലവിളിച്ച യുവതി വീട്ടിനകത്തേക്ക് ഓടിക്കയറി വാതിൽ അടക്കുകയായിരുന്നു. സ്വർണാഭരണത്തിന്റെ ഒരു ഭാഗം മാത്രമേ മോഷ്ടാവിന് ലഭിച്ചിട്ടുള്ളൂ. ഇത് അര പവനോളം വരും.
 കവർച്ചക്കാരൻ ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ മുഖം വ്യക്തമായില്ല. രാത്രിയിൽ നാട്ടുകാർ തീരദേശ മേഖലയിൽ വ്യാപക അന്വേഷണം നടത്തിയെങ്കിലും  കണ്ടെത്താനായില്ല. വിവരമറിഞ്ഞ് 
ഹോസ്ദുർഗ് 
പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.  കേസെടുത്തിട്ടുണ്ട്. യുവതിയുടെ കണ്ണിൽ മുളകുപൊടി വിതറി വീട്ടിൽ നിന്നും ആഭരണം കവർന്ന സംഭവം തീരദേശ മേഖലയെ ആശങ്കയിലാക്കി .
Reactions

Post a Comment

0 Comments