കാസർകോട് :മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറിക്ക് നേരെ മുഖം മൂടി ആക്രമണം നടത്തിയ സംഘത്തിലെ ഒരു പ്രതി പിടിയിൽ . ചേരങ്കൈയിലെ കെ.എ. അബ്ദുള്ള 32 യാണ് അറസ്റ്റിലായത് . കാസർകോട് ഇൻസ്പെക്ടർ അജിത്ത് കുമാർ ,എസ്.ഐ വിനോദ് കുമാറുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മൊഗ്രാൽ പുത്തൂരിലെ അബൂബക്കർ സിദ്ദീഖിനെ 48 മുഖം മൂടി ധരിച്ചെത്തി വധിക്കാൻ ശ്രമിച്ച കേസിലാണ് അറസ്റ്റ് . കേസിൽ ഒരു പ്രതി ഒളിവിലാണ്. 24 ന് വൈകുന്നേരം കല്ലം കൈ എ എൽ പി സ്കൂളിന് സമീപത്താണ് സംഭവം. ബൈക്ക് തടഞ്ഞ് സ്കൂട്ടറിലെത്തിയ പ്രതികൾ ഇരുമ്പ് വടി
കൊണ്ട് തലക്കടിച്ച് നരഹത്യാ ശ്രമത്തിന് ഇരയാക്കിയതായാണ് കേസ്. എസ്.ഡി.പി ഐ പ്രവർത്തകരായ ഇവർ രാഷ്ട്രീയ വിരോധത്തെ തുടർന്ന് ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. സി.സി.ടി.വി ക്യാമറകൾ ഉൾപെടെ പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്.
0 Comments