Ticker

6/recent/ticker-posts

പത്തംഗ ചൂതാട്ട സംഘം അറസ്റ്റിൽ

കാഞ്ഞങ്ങാട്: പണം വെച്ച് പുള്ളിമുറി ചീട്ടുകളിയിലേർപ്പെട്ട പത്തു പേരെ അമ്പലത്തറ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെ പുല്ലൂർ നമ്പ്യാരടുക്കം അനശ്വര ക്ലബ്ബിന് സമീപത്ത് പൊതുസ്ഥലത്താണ് കളിയിലേർപ്പെട്ടത്.പുല്ലൂർ പെരളം, ചാലിങ്കാൽ കേളോത്ത്,
ബേക്കൽ ,പാക്കം കരുവാക്കോട്, ബേക്കൽ പുതിയ കടപ്പുറം,
പൊള്ളക്കട,
പുല്ലൂർ നമ്പ്യാരടുക്കം  ,
വെള്ളിക്കോത്ത് പെരളം,
പയ്യന്നൂർ മാത്തിൽ മൈക്കാനം സ്വദേശി കളാണ് പിടിയിലായത്.
 ഇൻസ്പെക്ടർ ടി. കെ മുകുന്ദനും സംഘവുമാണ് അറസ്റ്റ് ചെയ്തത്. 7500 രൂപ കളിക്കളത്തിൽ നിന്നും പിടിച്ചെടുത്തു.
Reactions

Post a Comment

0 Comments