കാഞ്ഞങ്ങാട് :പഞ്ചായത്ത് ഓഫീസിന് മുന്നിൽ നിർത്തിയിട്ട ബുള്ളറ്റ് മോഷണം പോയി. പനയാലിലെ എം. കുമാരന്റെ ബുള്ളറ്റാണ് മോഷണം പോയത്. പള്ളിക്കര പഞ്ചായത്ത് ഓഫീസിലെ ലൈബ്രറിക്ക് മുന്നിൽ നിർത്തിയിട്ടിരുന്നിടത്തു നിന്നു മാണ് മോഷണം. ഒന്നര ലക്ഷം രൂപ വില വരും. പരാതിയിൽ ബേക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നു.
0 Comments