വീട് കുത്തി തുറന്ന കവർച്ച സംഘം അലമാരയുടെ ലോക്ക് തകർത്തെങ്കിലും അതിനകത്തുണ്ടായിരുന്ന സ്വർണാഭരണങ്ങൾ കണ്ടില്ല.
കുറ്റിക്കോൽ പള്ളത്തുകാലിലെ ഒലിവ് ഹൗസിൽ കെ.അശ്വതിയുടെ വീട്ടിലാണ് കവർച്ച നടന്നത്.വീട്ടുകാർ രണ്ട് ദിവസം മുമ്പ് കാസർകോട്ടെ ബന്ധു വീട്ടിൽ പോയി ഇന്നലെ തിരിച്ചു വരുമ്പോഴേക്കുമാണ് വീടിൻ്റെ വാതിൽ തകർത്ത നിലയിൽ കണ്ടത്. ബാഗിൽ സൂക്ഷിച്ചിരുന്ന 1200 രൂപ നഷ്ടപ്പെട്ടതായി വീട്ടുകാർ പറഞ്ഞു. വീട്ടിൽ സ്വർണാഭരണങ്ങൾ സൂക്ഷിച്ചിരുന്നെങ്കിലും മോഷ്ടാക്കളുടെ ശ്രദ്ധയിൽ പെട്ടില്ല. അലമാര കുത്തി തുറന്ന് ഇതിനകത്ത് തിരച്ചിൽ നടത്തിയതിന്റെ ലക്ഷണമുണ്ട്. ലോക്കറിലും തിരച്ചിൽ നടത്തിയെങ്കിലും ഇതിനകത്ത് ഉണ്ടായിരുന്ന സ്വർണാഭരണങ്ങൾ കവർച്ചാ സംഘം കാണാതെ പോയത് ഭാഗ്യമായി.
0 Comments