Ticker

6/recent/ticker-posts

ഓട്ടോ റിക്ഷ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് ഡ്രൈവർ മരിച്ചു

പരപ്പ: ഐറിസ്
ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിലിടിച്ച് ഓട്ടോ ഡ്രൈവർ  മരിച്ചു. എടത്തോട് കോളിയാറിലെ ഓട്ടോ ഡ്രൈവർ ജപമാല സന്തോഷ് എന്ന സ
ന്തോഷ് തോമസ്
48ആണ് മരിച്ചത്. ഇന്ന് രാവിലെ 8 മണിയോടെ കോളിയാറിന് സമീപമാണ് അപകടം. നെഞ്ച് വേദന അനുഭവപ്പെട്ട് രാവിലെ ഭാര്യയേയും കൂട്ടി ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് അപകടം. നിയന്ത്രണം വിട്ട റിക്ഷ പോസ്റ്റിലിടിച്ച് നിൽക്കുകയായിരുന്നു. ഇത് വഴി വന്ന കാർ യാത്രക്കാർ അപകടത്തിൽപ്പെട്ട ഓട്ടോ കാണുകയും സന്തോഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. എടത്തോട് സ്റ്റാന്റിലെ ഓട്ടോ ഡ്രൈവറാണ്. മൃതദേഹം ജില്ലാശുപത്രി മോർച്ചറിയിൽ . രാവിലെ 8 മണിയോടെയാണ് സംഭവം. .പിതാവ് :
പരേതനായ മടത്തി കുഴിഞ്ഞൂർ തോമസ് 
മാതാവ് : അന്നമ്മ.
ഭാര്യ: റിന്റോ .
മക്കൾ : ഡിൽന്ന (നേഴ്സിംഗ് വിദ്യാർത്ഥി മംഗലാപുരം )
അഭിഷിത്ത്.
Reactions

Post a Comment

0 Comments