കാസർകോട് :നിർമ്മാണത്തിലുള്ള സ്വന്തം വീടിന് മുകളിൽ നിന്നും വീണ് പരിക്കേറ്റ ഗൃഹനാഥൻ മരിച്ചു. ബന്തറടുക്ക കാമ്പാറിലെ അബ്ദുൾ റഹ്മാന്റെ മകൻ കെ.എ. മുഹമ്മദ് 60 ആണ് മരിച്ചത്. ഇന്നലെ രാത്രി മംഗലാപുരം ആശുപത്രിയിലാണ് മരണം. കഴിഞ്ഞ 4 ന് ആണ് അപകടം. കാമ്പാറിൽ നിർമ്മാണത്തിലുള്ള വീടിന്റെ സൺ ഷെയ്ഡിൽ നിന്നും വീണ് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. മുൻ വ്യാപാരിയാണ്.
0 Comments