കാഞ്ഞങ്ങാട് :ഡിസംബർ 24 ന് നടക്കുന്ന ഹൊസ്‌ദുർഗ് സർവീസ് സഹകരണ ബാങ്ക് ഭരണ സമിതി തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർത്ഥികൾക്കെതിരെ പാർട്ടി തീരുമാനങ്ങൾക്ക് വിരുദ്ധമായി റിബലായി മത്സരിക്കുകയും സോഷ്യൽ മീഡിയകളിലും ദൃശ്യമാധ്യമങ്ങളിലും പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന രീതിയിൽ പ്രവർത്തനങ്ങൾ നടത്തിയ
കാഞ്ഞങ്ങാട്ടെ ആറ്
കോൺഗ്രസ് നേതാക്കളെ പാർട്ടിയിൽ നിന്നും സസ്പെന്റ് ചെയ്തു. പ്രവാസി
കോൺഗസ്ജില്ലാ പ്രസിഡന്റ്
കെ .പദ്‌മരാജൻ ഐങ്ങോത്, കെ. ചന്ദ്രൻ ഞാണിക്കടവ്, വി. പ്രദീപൻ മരക്കാപ്പ്, എച്ച് .ബാലൻ കാഞ്ഞങ്ങാട് കടപ്പുറം, ജയശ്രി മുറിയനാവി, കെ.വി. നാരായണൻ എന്നിവരെയാണ് സസ്പെ
ന്റ് ചെയ്തത്. കാഞ്ഞങ്ങാട്
മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കോൺഗ്രസ് പാർട്ടിയിൽ നിന്നും അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്‌തത്. ഡി.സി.സി. പ്രസിഡന്റ് പി.കെ. ഫൈസലാണ് നടപടി സ്വീകരിച്ചത്. ബാങ്ക് തിരഞ്ഞെടുപ്പിൽ റിബലായി മൽസരിക്കുന്ന ഇവർ കൺവെൻഷൻ വിളിച്ച് ചേർക്കുകയും ഇന്നലെ കാഞ്ഞങ്ങാട്ട് വാർത്ത സമ്മേളനം നടത്തി നേതാക്കൾക്കെതിരെ ആരോപണമുയർത്തിയതിന് പിന്നാലെയാണ് നടപടി. സഹകരണ റജിസ്ട്രാറുടെ അലാമിപ്പള്ളിയിലെ ഓഫീസിന് മുന്നിൽ പത്മരാജൻ തല
0 Comments