കാഞ്ഞങ്ങാട്:മത സൗഹൃദ ചരിത്രംപുതുക്കി
ഉറൂസ് നടക്കുന്ന അതിഞ്ഞാൽ ദർഗയിൽ മഡിയൻ കൂലോം ക്ഷേത്രത്തിൽ നിന്ന് വാഴക്കുലയും, പഞ്ചസാരയുമെത്തിച്ചു.ഉമർ സമർ ഖന്തി അന്ത്യവിശ്രമം കൊളളുന്ന ദർഗയിൽ ക്ഷേത്രത്തിൽ നിന്നുള്ള കാഴ്ച സമർപ്പണം പരമ്പരാഗതമായി നടക്കുന്ന ചടങ്ങാണ്.
ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ വി .എം . ജയദേവൻ, ട്രസ്റ്റ് ബോർഡംഗം വി.നാരായണൻ, എക്സിക്യുട്ടീവ് ഓഫീസർ പി.വിജയൻ, ക്ഷേത്രവികസന സമിതി പ്രസിഡൻ്റ് വി.കർത്തമ്പു, സെക്രട്ടറി നാരായണൻ, ഖജാൻജി പി.ഭാസ്ക്കരൻ എന്നിവർ കാഴ്ച സമർപ്പിക്കാൻ എത്തിയിരുന്നു. അതിഞ്ഞാൽ ജുമാ മസ്ജിദ് ഖത്തീബ് അബ്ദുൾ ഖാദർ അസ്ഹരി, പള്ളി കമ്മിറ്റി പ്രസിഡൻ്റ് വി.കെ.അബ്ദുള്ള ഹാജി, ജനറൽ സെക്രട്ടറി പാലാട്ട് ഹുസൈൻ ഹാജി, ഉറുസ് കമ്മിറ്റി ചെയർമാൻ ബി.മുഹമ്മദ് ഹാജി, ജനറൽ കൺവീനർ ഖാലിദ് അറബിക്കാടത്ത്, തെരുവത്ത് മുസ ഹാജി, എഴുത്തുകാരൻ ഡോ: എ. എം .ശ്രീധരൻ, വി.കെ.അബ്ദുള്ള ഹാജി, ബഷീർ വെള്ളിക്കോത്ത്, എ. ഹമീദ് ഹാജി, ടി.മുഹമ്മദ് അസ്ലം, എം.ഇബ്രാഹിം, സി .വി . തമ്പാൻ എന്നിവർ പ്രസംഗിച്ചു.
0 Comments