സ്വന്തം ലേഖകൻ
കാഞ്ഞങ്ങാട് : ദേശീയപാതയിൽ മാവുങ്കാലിന് സമീപം ഇന്നലെ കാറുമായി കൂട്ടിയിടിച്ച് അപകടത്തിൽപ്പെട്ട ആർ.എസ്.സി 69 1 നമ്പർ കെ.എസ്.ആർ.ടി.സി ബസ് ഒരാഴ്ചയ്ക്കിടെ അപകടത്തിൽ പെട്ടത് മൂന്ന് തവണ . ബ്രേക്ക് തകരാറുള്ള ബസ് അറ്റകുറ്റപ്പണി നടത്തണമെന്ന് ആവശ്യപ്പെട്ട് ഡ്രൈവർമാർ നിരന്തരം ഡിപ്പോയിൽ പരാതി നൽകിയിരുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. യാത്രയ്ക്കിടെ എയർ ലീക്ക് ആയി ബ്രേക്ക് തകരാറിലാവുകയും ഡ്രൈവർമാർക്ക് ചവിട്ടിയാൽ ബ്രേക്ക്
കിട്ടാത്ത അവസ്ഥ വരുന്നത് പതിവാണെന്ന് ജീവനക്കാർ നിരന്തരം കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ലോങ്ങ് ഷീറ്റ് എന്നറിയപ്പെടുന്ന ഡെയ്‌ലി റിപ്പോർട്ടിൽ ഡ്രൈവർമാർ ഓരോ ദിവസവും അപകട സാധ്യതയുണ്ടെന്ന് കാണിച്ച് റിപ്പോർട്ട് കുറിച്ചിരുന്നു.
പ്രശ്നം പരിഹരിച്ച് എന്ന് പറഞ്ഞ് പ്രസ്തുത ബസ് മറ്റ് റൂട്ടുകളിൽ ഡ്രൈവർമാരെ ഏൽപ്പിക്കുകയാണ് പതിവ്. മൂന്ന് ദിവസം മുമ്പ് കാഞ്ഞങ്ങാട് പാണത്തൂർ സംസ്ഥാനപാതയിൽ പനത്തടിയിൽ ബ്രേക്ക് കിട്ടാത്തതിനെത്തുടർന്ന് പ്രസ്തുത ബസ് റോഡരികിലെ കലിങ്കിൽ ഇടിക്കുകയും ഇവിടെ നിന്നും തെന്നി മണ്ണിൽ പൂഴ്ന്ന് നിൽക്കുകയാ യിരുന്നു .തൊട്ടടുത്ത് സ്കൂൾ ബസ് ഉണ്ടായിരുന്നുവെങ്കിലും ഭാഗ്യം കൊണ്ട് മാത്രം അപകടം ഒഴിവായി. അപകടത്തിൽ ബസിന്റെ ഡ്രൈവർക്ക് കൈക്ക് പരിക്കേറ്റി
രുന്നു . പനത്തടി താലൂക്ക് ആശുപത്രിയിൽ ചികിൽസയും തേടി .
പനത്തടിയിലുണ്ടായ അപകടത്തിന് തൊട്ടുമുമ്പ് കോഴിക്കോട്ടും ഇതേ ബസ് അപകടത്തിൽ പെട്ടു .ബ്രേക്ക് കിട്ടാത്തതിനെത്തുടർന്ന് മോട്ടോർ ബൈക്കിൽ ബസ് ഇടിച്ച് നിൽക്കുകയായിരുന്നു. അന്ന് കേസാകാതെ സ്വന്തം പോക്കറ്റിൽ നിന്നും 3000 രൂപ നൽകിയാണ് ജീവനക്കാർ
പ്രശ്നം പരിഹരിച്ചത്. മാവുങ്കാലിൽ ഇന്നലെ ഉണ്ടായ അപകടത്തിന് കാരണവും ബ്രേക്ക് ചവിട്ടിയപ്പോൾ കിട്ടാത്തത് തന്നെയാകാം എന്നാണ് കെ.എസ്.ആർ.ടി.സി ജീവനക്കാർ പറയുന്നത്. പത്തുവർഷത്തിന് താഴെ മാത്രം പഴക്കമുള്ള ബസ്സിന് അറ്റകുറ്റ
പ്പണി നടത്തി പ്രശ്നം പരിഹരിക്കാവുന്നതേയുള്ളൂ .
ബ്രേക്ക് തകരാറിലുള്ള ബസിനെ
ഓരോ ദിവസവും ഓരോ റൂട്ടിലേക്ക് പറഞ്ഞയക്കുന്നുവെന്നാണ് ആക്ഷേപം. ഫാസ്റ്റ് പാസഞ്ചറായും ലിമിറ്റഡ് ആയും ഓർഡിനറി ബസ്സായും ഈ ബസ്സും മാറിമാറി വിവിധ റൂട്ടുകളിലൂടെ ഓടുകയാണ്. കോഴിക്കോട് അടക്കം ദീർഘ ദൂര റൂട്ടിൽ സർവീസ് നടത്തുന്ന ബസിനാണ് മൂന്നാഴ്ചയായി ബ്രേക്ക് തകരാറുള്ളത്. പ്രാദേശികമായ റൂട്ടിലും ബസ് മാറിമാറി സർവീസ് നടത്തുന്നുണ്ട് .ബസിന് ബ്രേക്ക് തകരാറാണെന്ന് ജീവനക്കാർ നിത്യവും പരാതി പറയുകയും പരാതി ബുക്കിൽ ഇത് രേഖപ്പെടുത്തുകയും ചെയ്തിട്ടും നൂറുകണക്കിന് യാത്രക്കാരുടെയും ബസ് ജീവനക്കാരുടെയും ജീവൻ പണയം വെച്ച് ബസ്സിനെ വീണ്ടും നിരത്തിലിറക്കുന്നതിനെതിരെ ജീവനക്കാരിൽ തന്നെ അമർഷം ഉയർന്നു. ഞായറാഴ്ചയുണ്ടായ അപകടത്തിൽ മൂന്നു യാത്രക്കാർക്ക് സാരമല്ലാത്ത പരിക്കാണുണ്ടായ
തെങ്കിലും ബസ് ഡ്രൈവർ പ്രവീണിന്റെ നില അതീവ ഗുരുതരമാണ്. അപകടത്തിൽ ഡ്രൈവർക്ക് ബോധം നഷ്ടപ്പെട്ടിരുന്നു. അദ്ദേഹം കണ്ണൂർ ആശുപത്രി ചികിത്സയിലാണ് ഉള്ളത്.
പടം : മാവുങ്കാലിൽ അപകടത്തിൽപ്പെട്ട ബസ് .
0 Comments